ആര് ജയിക്കുമെന്ന വെല്ലുവിളിക്കൊടുവിൽ ലക്ഷങ്ങൾ വിലയുള്ള സ്വന്തം കാറാണ് തൃശൂരിൽ രണ്ടുപേർ ബെറ്റുവച്ചിരിക്കുന്നത്

തൃശൂർ: ഒരു ആവേശത്തിന് ബെറ്റ് വയ്ക്കുന്ന ശീലം പലർക്കുമുണ്ട്. ക്രിക്കറ്റിനും ഫുട്ബോളിനും എന്നുവേണ്ട എന്തിനും കയറി ബെറ്റ് വക്കുന്നവരുമുണ്ട്. തെരഞ്ഞെടുപ്പ് കാലത്ത് ചില്ലറ തുട്ടുമുതൽ വലിയ തുകക്ക് വരെ ബെറ്റ് വയ്ക്കുന്നവരെയും നമുക്ക് കാണാനാകും. അത്തരമൊരു ബെറ്റാണ് ഇപ്പോൾ തൃശൂരിൽ സംഭവിച്ചിരിക്കുന്നത്. ആര് ജയിക്കുമെന്ന വെല്ലുവിളിക്കൊടുവിൽ ലക്ഷങ്ങൾ വിലയുള്ള സ്വന്തം കാറാണ് രണ്ടുപേർ ബെറ്റുവച്ചിരിക്കുന്നത്.

വീഡിയോ എടുത്ത് ബെറ്റ് പരസ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. യു ഡി എഫ് സ്ഥാനാർത്ഥി കെ മുരളീധരൻ ജയിക്കുമെന്ന് കോൺഗ്രസ് പ്രവർത്തകനും എൻ ഡി എ സ്ഥാനാർത്ഥി സുരേഷ് ഗോപി ജയിക്കുമെന്ന് ബി ജെ പി പ്രവർത്തകനുമാണ് ബെറ്റ് വച്ചിരിക്കുന്നത്. മുരളീധരനും സുരേഷ് ഗോപിയുമല്ല സുനിൽ കുമാറാണ് ജയിക്കുന്നതെങ്കിൽ എന്താകും ഫലം എന്നത് ഇരുവരും വീഡിയോയിൽ വ്യക്തമാക്കിയിട്ടില്ല.

വീഡിയോ കാണാം

Lok Sabha Election Results 2024 Live: രാജ്യം ആര് ഭരിക്കും? കേരളം ആർക്കൊപ്പം? വിധി തത്സമയം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം