നേതാക്കൾക്കെതിരായ തരൂരിന്‍റെ പരസ്യ പ്രസ്താവനയിൽ അതൃപ്തി, പരാതി കിട്ടിയിട്ടില്ലെന്നും തെരഞ്ഞെടുപ്പ് സമിതി

Published : Oct 06, 2022, 12:26 PM IST
നേതാക്കൾക്കെതിരായ തരൂരിന്‍റെ പരസ്യ പ്രസ്താവനയിൽ അതൃപ്തി, പരാതി കിട്ടിയിട്ടില്ലെന്നും തെരഞ്ഞെടുപ്പ് സമിതി

Synopsis

തന്‍റെ മുന്നേറ്റത്തിന് തടയിടാനാകാം തെരഞ്ഞെടുപ്പ് കമ്മിറ്റി മാര്‍ഗനിര്‍ദ്ദേശങ്ങളെന്നായിരുന്നു കഴിഞ്ഞ ദിവസം തരൂര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്

 

ദില്ലി : കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ശശി തരൂര്‍ നടത്തിയ പരസ്യ പ്രസ്താവനയിൽ തെരഞ്ഞെടുപ്പ് സമിതിക്ക് അതൃപ്തി. ഹൈക്കമാൻഡ് നേതാക്കൾക്കെതിരായ വിമർശനം ഒഴിവാക്കാമായിരുന്നുവെന്ന് സമിതി വിലയിരുത്തി. എന്നാൽ ഇതുവരെ പരാതികളൊന്നും കിട്ടിയിട്ടില്ലെന്ന്  സമിതി അധ്യക്ഷൻ മധുസൂദൻ മിസ്ത്രി വ്യക്തമാക്കി

തന്‍റെ മുന്നേറ്റത്തിന് തടയിടാനാകാം തെരഞ്ഞെടുപ്പ് അതോററ്റി മാര്‍ഗനിര്‍ദ്ദേശങ്ങളെന്നായിരുന്നു കഴിഞ്ഞ ദിവസം തരൂര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെക്ക് പരസ്യ പിന്തുണ പ്രഖ്യാപിക്കുന്ന നേതാക്കളുടെ നടപടിയില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി നിലപാടെടുക്കട്ടെയെന്നും തരൂര്‍ പറഞ്ഞു.

'മുന്നേറ്റത്തിന് തടയിടാൻ ശ്രമം': ഔദ്യോഗിക നേതൃത്വത്തിനെതിരെ തുറന്നടിച്ച് തരൂ‍ര്‍

PREV
Read more Articles on
click me!

Recommended Stories

ഹിന്ദി അറിയില്ലെന്ന് കരുതി ദക്ഷിണേന്ത്യക്കാരെ ഒറ്റപ്പെടുത്തരുത്; വൈവിധ്യത്തിന്‍റെ യാഥാർത്ഥ്യം ഉൾക്കൊള്ളണമെന്ന് സുപ്രീംകോടതി ജഡ്ജി നാഗരത്ന
മദ്രസ അധ്യാപകനെ ചാട്ട കൊണ്ട് പൊതിരെ തല്ലി യുവതി; അടിച്ചത് പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് ആരോപിച്ച്, ദൃശ്യം പുറത്ത്