
ജയ്പൂർ: ഹരിയാനയിൽ പശുക്കടത്താരോപിച്ച് രണ്ടുയുവാക്കളെ കൊന്ന് ചുട്ടുകരിച്ച സംഭവത്തിൽ ഹരിയാന പൊലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ചയെന്ന് രാജ്സ്ഥാൻ പൊലീസ്. ഒരു ഇംഗ്ലീഷ് മാധ്യമത്തോടാണ് രാജസ്ഥാന് പൊലീസ് ഐജി ഗൌരവ് ശ്രീവാസ്തവയുടെ പ്രതികരണം. ഹരിയാന പൊലീസ് ഉദ്യോഗസ്ഥരെ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തു. മർദനമേറ്റ് ജുനൈദ് മരിച്ചിരുന്നു, എന്നാൽ നാസിറിന് ജീവനുണ്ടായിരുന്നു.
രാജസ്ഥാനിലെ ഭിവിനായിൽനിന്നും ഹരിയാനയിലേക്ക് ഇരുവരെയും പ്രതികൾ കൊണ്ടുപോയി. നാസിറിനെ പിന്നീട് കഴുത്തു ഞെരിച്ചു കൊന്നു. ഇന്ന് രാവിലെ കേസിലെ രണ്ട് പ്രതികളെ രാജസ്ഥാൻ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബംജ്റംഗ് പ്രവർത്തകരായ പ്രതികൾ പൊലീസുമായി അടുത്ത ബന്ധമുള്ളവരാണെന്ന് നേരത്തെ ആരോപണമുയർന്നിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam