ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ഇന്നും ഇന്ത്യ സഖ്യം പ്രതിഷേധം സംഘടിപ്പിക്കും; സമരരീതി രാവിലെ തീരുമാനിക്കും

Published : Oct 08, 2026, 06:22 AM IST
india alliance

Synopsis

ഇന്നലെ രാഹുലിനും പ്രിയങ്കയ്ക്കും എതിരായ ദില്ലി പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ഇന്ന് കോൺ​ഗ്രസ് കരിദിനമായി ആചരിക്കുകയാണ്. സംസ്ഥാന - ജില്ലാ - ബ്ലോക്ക് തലങ്ങളിൽ കോൺ​ഗ്രസ് പ്രതിഷേധം സംഘടിപ്പിക്കും.

ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ഇന്നും രാജ്യതലസ്ഥാനത്ത് ഇന്ത്യ സഖ്യം പ്രതിഷേധം സംഘടിപ്പിക്കും. രാവിലെ നേതാക്കൾ കൂടിയാലോചന നടത്തി സമര രീതി തീരുമാനിക്കും. ഇന്നലെ പങ്കെടുക്കാതിരുന്ന സമാജ്‍വാദി പാർട്ടിയും ഇന്ന് സമരത്തിനെത്തും. ഇന്നലെ രാഹുലിനും പ്രിയങ്കയ്ക്കും എതിരായ ദില്ലി പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ഇന്ന് കോൺ​ഗ്രസ് കരിദിനമായി ആചരിക്കുകയാണ്. സംസ്ഥാന - ജില്ലാ - ബ്ലോക്ക് തലങ്ങളിൽ കോൺ​ഗ്രസ് പ്രതിഷേധം സംഘടിപ്പിക്കും.

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവരെ കസ്റ്റഡിയിലെടുത്തതിൽ സംസ്ഥാനത്ത് ഇന്നും പ്രതിഷേധ സാധ്യത. വിവിധ രാഷ്ട്രീയ,യുവജന സംഘടനകൾ ഇന്നും പ്രതിഷേധിച്ചേക്കും. ഇന്നലെ കോൺഗ്രസിന്റെ വിവിധ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചുകൾ സംഘടിപ്പിച്ചിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'​ഗ്യാനേഷ്, ഇറ്റ്സ് ഡൺ ബ്രോ'; സിജെപി പ്രതിഷേധത്തിൽ ധ്രുവ് റാഠിയും പ്രകാശ് രാജും പങ്കെടുക്കും
ഇൻഡി​ഗോ വിമാനത്തിന് ഇടിമിന്നലേറ്റു, ലഖ്നൗ വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ്; വിമാനത്തിന് കേടുപാട്