
ദില്ലി: തൃണമൂൽ കോൺഗ്രസിൻ്റെ മരവിപ്പിച്ച കമ്മിറ്റികൾ ഉടൻ പുന:സംഘടിപ്പിക്കണമെന്ന് ഋതബ്രത പക്ഷം. അംഗീകരിച്ചില്ലെങ്കിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനാണ് നീക്കം. ചിഹ്നത്തിലടക്കം അവകാശ വാദം ഉന്നയിക്കും. നേതാവെന്ന നിലയിൽ മമത ബാനർജിയെ അംഗീകരിക്കുമെന്നും അഭിഷേക് ബാനർജിയെ നേതാവായി കാണാനാവില്ലെന്നും ഋതബ്രത ബാനർജി വ്യക്തമാക്കി.
പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പിളർപ്പിലേക്കെത്തി നിൽക്കുകയാണ്. ഇതിനിടെയായിരുന്നു സംസ്ഥാനത്തെ എല്ലാ കമ്മിറ്റികളും പിരിച്ചുവിട്ടതായി നേതൃത്വം വാർത്താക്കുറിപ്പ് ഇറക്കിയത്. പോഷക സംഘടനകളുടെയടക്കം എല്ലാ കമ്മിറ്റികളും പിരിച്ചുവിട്ടതായി നേതൃത്വം വ്യക്തമാക്കുകയായിരുന്നു. വിശദമായ വിലയിരുത്തലുകൾക്ക് ശേഷം പുനസംഘടനയുണ്ടാകുമെന്നായിരുന്നു അറിയിപ്പ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam