
ദില്ലി: കൊറോണ വൈറസിന്റെ ഇന്ത്യൻ വകഭേദമായ B. 1. 617 ആഗോളതലത്തിൽ തന്നെ ആശങ്ക ഉണ്ടാക്കുന്നതാണെന്ന് ലോകാരോഗ്യ സംഘടന അഭിപ്രായപ്പെട്ടെന്ന റിപ്പോർട്ടിൽ വിശദീകരണവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. B. 1. 617 വകഭേദത്തെ ലോകാരോഗ്യ സംഘടന "ഇന്ത്യൻ വകഭേദ"മെന്ന് വിശേഷിപ്പിക്കുന്നില്ല. 32 പേജുള്ള റിപ്പോർട്ടിലെവിടെയും ഇന്ത്യൻ വകഭേദമെന്ന പ്രയോഗമില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വിശദീകരിച്ചു.
ഇന്ത്യയിൽ ആദ്യമായി തിരിച്ചറിഞ്ഞ കൊറോണ വൈറസിന്റെ വകഭേദമാണ് B. 1. 617. അതിവേഗമാണ് ഈ വൈറസ് വ്യാപിക്കുന്നതെന്നാണ് ലോകാരോഗ്യ സംഘടനാ കൊവിഡ് ടെക്നിക്കൽ മേധാവി ഡോ.മരിയ വാൻ കെര്‍ഖോവെ പറഞ്ഞത്. ഇത് അതിവേഗം പടരുന്നതിനാൽ ആശങ്ക സൃഷ്ടിക്കുന്നു. ഈ വകഭേദത്തെയും അതിന്റെ ഉപവിഭാഗങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. ആഗോള തലത്തിൽ തന്നെ ആശങ്ക ഉണ്ടാക്കുന്ന വകഭേദമായിട്ടാണ് ലോകാരോഗ്യ സംഘടന ഇതിനെ കാണുന്നതെന്നും ഡോ. മരിയ പറഞ്ഞു. ഡബ്ല്യൂഎച്ച്ഒയുടെ പകർച്ചവ്യാധി പഠന സംഘവും പരിശോധനാ സംഘങ്ങളും ഈ വകഭേദത്തെക്കുറിച്ചു പ്രത്യേക പരിശോധനകൾ നടത്തിക്കൊണ്ടിരിക്കുകയാണ്.
"കൊറോണ വൈറസിന്റെ ഈ വകഭേദത്തെ കുറിച്ച് ഞങ്ങൾക്ക് കൂടുതൽ വിവരങ്ങൾ ആവശ്യമാണ്. ഇന്ത്യയിലും മറ്റിടങ്ങളിലും ഈ വൈറസ് എത്രത്തോളം പകരുന്നുവെന്നത് ഞങ്ങൾക്ക് അറിയാം...'' - ഡോ. മരിയ പറഞ്ഞിരുന്നു. രോഗം വരാതിരിക്കാൻ നിങ്ങൾ എല്ലാ പ്രതിരോധമാർഗങ്ങളും കൈക്കൊള്ളുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ശാരീരിക അകലം പാലിക്കുക, കൈ ശുചിത്വം, മാസ്ക്ക് ധരിക്കുക, തിരക്കേറിയ ഇടങ്ങൾ ഒഴിവാക്കുക എന്നിവയെല്ലാം ശ്രദ്ധിക്കണമെന്നും അവർ പറഞ്ഞിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam