
പനാജി: ഗോവയിലെ വീട്ടിൽ നിന്ന് 20 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണവും വെള്ളിയും കവർന്ന ശേഷം ടിവി സ്ക്രീനിൽ മാർക്കർ പുേനയുപയോഗിച്ച് ഐ ലൗ യൂ (I Love you) എന്നെഴുതി മോഷ്ടാക്കൾ. ദക്ഷിണ ഗോവയിലെ മാർഗാവോ നഗരത്തിലെ വീട്ടിലാണ് സംഭവം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ആസിബ് സെക് എന്നയാളുടെ വീട്ടിലാണ് മോഷണം നടന്നത്. രണ്ട് ദിവസത്തെ യാത്ര കഴിഞ്ഞ് വീട്ടിൽ തിരികെ എത്തിയപ്പോഴാണ് മോഷണം ശ്രദ്ധയിൽപ്പെട്ടത്.
പരിശോധനയിൽ 20 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ, വെള്ളി ആഭരണങ്ങൾ മോഷ്ടിച്ചതായി കണ്ടെത്തി. മോഷണ സംഘം ഒന്നര ലക്ഷം രൂപയും കവർന്നു. പരിശോധനക്കിടെ വീട്ടിലെ ടിവി സ്ക്രീനിൽ മാർക്കർ കൊണ്ട് ‘ഐ ലവ് യൂ’ എന്ന് എഴുതിവച്ചിരിക്കുന്നത് ആസിബിൻ്റെ ശ്രദ്ധയിൽ പെട്ടു. തുടർന്ന് ഇയാൾ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. അജ്ഞാതരായ പ്രതികൾക്കെതിരെ ഭവനഭേദനത്തിനും മോഷണത്തിനും കേസെടുത്തതായി ഇൻസ്പെക്ടർ സച്ചിൻ നർവേക്കർ പറഞ്ഞു.
വിദ്വേഷ പ്രസംഗം; രണ്ട് കേസിലും പി സി ജോർജ് അറസ്റ്റില്‍, തിരുവനന്തപുരത്തേക്ക് മാറ്റും
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam