
ദില്ലി: ദില്ലി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനിന്‍റെ തിഹാര്‍ ജയിലിനകത്തെ മൂന്നാം വീഡിയോ പുറത്ത്. സസ്പെന്‍ഡ് ചെയ്യപ്പെട്ട ജയില്‍ സൂപ്രണ്ട് അജിത് കുമാർ സെല്ലിലെത്തി മന്ത്രിയെ കാണുന്ന ദൃശ്യങ്ങളാണ് പുറത്ത് വിട്ടത്. സെപ്റ്റംബര്‍ 12 ലെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഈ മാസം ആദ്യമാണ് സത്യേന്ദ്ര ജെയിനിന് ജയിലില്‍ കൂടുതൽ സൗകര്യങ്ങള്‍ ചെയ്തുകൊടുത്തുവെന്നാരോപിച്ച് അജിത് കുമാറിനെ സസ്പെന്‍ഡ് ചെയ്തത്. മാധ്യമവിചാരണയാണ് നടക്കുന്നതെന്നും ജയില്‍ വീഡിയോകള്‍ പുറത്തുവിടുന്നത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് സത്യേന്ദ്ര ജെയിന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ജെയിന്‍ ജയില്‍ ദര്‍ബാര്‍ നടത്തുകയാണെന്ന് ബിജെപി ആരോപിച്ചു.
'വോട്ട് പാഴാക്കരുത്, കോൺഗ്രസ് അനുഭാവിയെങ്കിൽ ആംആദ്മിക്ക് വോട്ട് ചെയ്യു', കെജ്രിവാളിന്റെ അഭ്യർത്ഥന
കഴിഞ്ഞ ദിവസമാണ് സത്യേന്ദർ ജെയിനിനെ സഹതടവുകാരൻ തിഹാർ ജയിലിൽ മസാജ് ചെയ്യുന്നതിന്റെയടക്കം വീഡിയോ ബിജെപി പുറത്തുവിട്ടത്. വീഡിയോ പഴയതാണെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും ജയിൽ ജീവനക്കാർക്കുമെതിരെ അധികൃതർ നടപടിയെടുത്തിട്ടുണ്ടെന്നുമാണ് ജയിൽ അധികൃതരുടെ വിശദീകരണം. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ദില്ലി മന്ത്രി സത്യേന്ദർ ജെയിന് തിഹാർ ജയിലിനുള്ളിൽ തല മസാജ്, കാൽ മസാജ്, പുറം മസാജ് തുടങ്ങിയ സൗകര്യങ്ങളോടെ വിഐപി പരിഗണനയാണ് ലഭിക്കുന്നതെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നേരത്തെ ആരോപിച്ചിരുന്നു. സത്യേന്ദർ ജെയിന്‍റെ തിഹാര്‍ ജയിലിലെ ആഡംബര ജീവിതവുമായി ബന്ധപ്പെട്ട തെളിവുകളും സാമ്പത്തിക അന്വേഷണ ഏജൻസി കോടതിയിൽ സമർപ്പിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam