പാർലമെന്റിൽ ഭീഷണിപ്പെടുത്തി, ആസിഡ് ഒഴിക്കുമെന്ന് മുന്നറിയിപ്പ്, ശിവസേനക്കെതിരെ വനിതാ എംപി

Published : Mar 23, 2021, 07:56 PM IST
പാർലമെന്റിൽ ഭീഷണിപ്പെടുത്തി, ആസിഡ് ഒഴിക്കുമെന്ന് മുന്നറിയിപ്പ്, ശിവസേനക്കെതിരെ വനിതാ എംപി

Synopsis

ഫോൺ കോൾ വഴി ആസിഡ് ആക്രമണമുണ്ടാകുന്ന് ശിവസേനാ നേതാക്കളിൽ നിന്ന് ഭീഷണി നേരിട്ടുവെന്നും നവനീത് കൌർ റാണ

ദില്ലി: തനിക്കെതിരെ ശിവസേനയുടെ അരവിന്ദ് സാവന്ത് ഭീഷണി മുഴക്കിയെന്ന് അമരീന്ദറിൽ നിന്നുള്ള സ്വതന്ത്ര എംപി നവനീത് കൌർ റാണ.  ലോക്സഭയിലെ ലോബിയിൽ വച്ചാണ് ഭീഷണിപ്പെടുത്തിയതെന്നാണ് ആരോപണം. മഹാരാഷ്ട്ര സ‍ർക്കാരിനെതിരെ സംസാരിച്ചാൽ ജയിലിലാക്കുമെന്നും ഭീഷണിപ്പെടുത്തിയെന്നാണ് ശിവസേനയ്ക്കെതിരെ നവ്നീത് കൗർ പറഞ്ഞത്. 

ഫോൺ കോൾ വഴി ആസിഡ് ആക്രമണമുണ്ടാകുന്ന് ശിവസേനാ നേതാക്കളിൽ നിന്ന് ഭീഷണി നേരിട്ടുവെന്നും നവ്നീത് പറഞ്ഞു. മാ‍ർച്ച് 22 എന്ന തീയതിയുള്ള കത്തിൽ, ശിവസേന എംപി  അരവിന്ദ് സാവന്ത് എന്നെ ഭീഷണിപ്പെടുത്തി. ഇത് എന്നെ മാത്രമല്ല, രാജ്യത്തെ മുഴുവൻ സ്ത്രീകളെയും അപമാനിക്കുന്നതിന് തുല്യമാണ്. അരവിന്ദ് സാവന്തിനെതിരെ പൊലീസ് നടപടി വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട് - 

നിങ്ങൾ മഹാരാഷ്ട്രയിൽ എങ്ങനെ കറങ്ങി നടക്കുന്നു എന്ന് കാണണം, ഞങ്ങൾ നിങ്ങളെ അകത്താക്കും , അരവിന്ദ് സാവന്ത് പറഞ്ഞതായി നവനീത് കൗർ പറഞ്ഞു. എന്നാൽ അരവിന്ദ് സാവന്ത് ആരോപണം നിഷേധിച്ചു. റാണയാണ് എല്ലാവരെയും ഭീഷണിപ്പെടുത്തുന്നതെന്നും സാവന്ത് പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

5 വയസുകാരനെ ഉള്‍പ്പെടെ നിരവധി കുട്ടികളെ ക്രൂരമായി ഉപദ്രവിച്ച് യുവാവ്, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്, പോക്സോ ചുമത്താൻ നിർദേശം
അച്ഛൻ്റെ മൃതദേഹം മകൻ ക്രൈസ്‌തവ രീതിയിൽ സംസ്‌കരിച്ചു; നാട്ടുകാർ എതിർത്തു; തർക്കം കലാപത്തിലേക്ക്; ബസ്‌തറിൽ സംഘർഷാവസ്ഥ