16 കോടി രൂപയുടെ കുരുമുളകും അടക്കയും മോഷ്ടിച്ചു; വൻ മോഷണ സംഘത്തിലെ മൂന്ന് പേര്‍ പിടിയില്‍

Published : May 12, 2024, 03:57 PM ISTUpdated : May 12, 2024, 03:58 PM IST
16  കോടി രൂപയുടെ കുരുമുളകും അടക്കയും മോഷ്ടിച്ചു; വൻ മോഷണ സംഘത്തിലെ മൂന്ന് പേര്‍ പിടിയില്‍

Synopsis

കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി പലപ്പോഴായിട്ടാണ് മോഷണം നടന്നിട്ടുള്ളത്. വൻ മോഷണ സംഘത്തെ കണ്ടെത്താനുള്ള ഊര്‍ജ്ജിതമായ അന്വേഷണത്തിലാണ് പൊലീസ്

മുംബൈ: വൻ തുകയുടെ കുരുമുളകും അടക്കയും മോഷ്ടിച്ച മൂന്ന് പേര്‍ അറസ്റ്റില്‍. 16 കോടിയുടെ കുരുമുളകും അടക്കയുമാണ് ഇവര്‍ മോഷ്ടിച്ചിരുന്നത്. നവി മുംബൈയിലാണ് സംഭവം.

നവി മുംബെയിലെ കസ്റ്റംസ് വെയർ ഹൗസിലായിരുന്നു മോഷണം. മോഷണത്തിനു പിന്നിൽ വലിയ സംഘമെന്നാണ് പൊലീസിന്‍റെ നിഗമനം. ഈ സംഘത്തിന്‍റെ ഭാഗമായിട്ടുള്ള മൂന്ന് പേരെയാണ് ഇപ്പോള്‍ പിടി കിട്ടിയിരിക്കുന്നത്. 

കസ്റ്റംസ് തീരുവ അടക്കാതെ  ഇറക്കുമതി ചെയ്ത സാധനങ്ങൾ കൈക്കലാക്കാനായിരുന്നു മോഷണം. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി പലപ്പോഴായിട്ടാണ് മോഷണം നടന്നിട്ടുള്ളത്. വൻ മോഷണ സംഘത്തെ കണ്ടെത്താനുള്ള ഊര്‍ജ്ജിതമായ അന്വേഷണത്തിലാണ് പൊലീസ്. 

ചിത്രം: പ്രതീകാത്മകം

Also Read:- ഡോക്ടറെ അസഭ്യം വിളിച്ചും ഇടിക്കാൻ ചെന്നും ചികിത്സയ്ക്കെത്തിയ രോഗി; വീഡിയോ പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

എൽപിജി സിലിണ്ടറുകളുടെ ക്ഷാമം രൂക്ഷം, ബെംഗളൂരിൽ മാർച്ച് 10 മുതൽ ഹോട്ടലുകൾ അടച്ചിടുമെന്ന് ഉടമകളുടെ സംഘടന
വിമാനക്കമ്പനികള്‍ക്ക് ഇരുട്ടടി; പ്രവര്‍ത്തനച്ചെലവ് കുതിച്ചുയരുന്നു, സര്‍ക്കാരിന്റെ സഹായം തേടി വ്യോമയാന മേഖല