കൊറിയർ ജീവനക്കാരെ ചോദ്യം ചെയ്തപ്പോൾ ഒന്നൊന്നായി പുറത്തുവന്നത് ‌ഞെട്ടിക്കുന്ന വിവരങ്ങൾ; 2500 കോടിയുടെ മെഫഡ്രോൺ

Published : Feb 21, 2024, 12:43 PM IST
കൊറിയർ ജീവനക്കാരെ ചോദ്യം ചെയ്തപ്പോൾ ഒന്നൊന്നായി പുറത്തുവന്നത് ‌ഞെട്ടിക്കുന്ന വിവരങ്ങൾ; 2500 കോടിയുടെ മെഫഡ്രോൺ

Synopsis

ചോദ്യം ചെയ്തപ്പോൾ ആദ്യം 700 കിലോ മെഫഡ്രോൺ കിട്ടി. ചോദ്യം ചെയ്യൽ നീണ്ടപ്പോൾ ഡൽഹിയിൽ സംഭരിച്ചിരുന്ന മയക്കുമരുന്നിന്റെ വിവരം കൂടി ഇവരിൽ നിന്ന് പുറത്തുവന്നു. 

ദില്ലിയിലും പുനെയിലും വിവിധ പൊലീസ് സംഘങ്ങൾ നടത്തിയ വൻ ലഹരി വേട്ടയിൽ 1100 കിലോ മെഫഡ്രോൺ പിടികൂടി.  രണ്ട് ദിവസമായി നടന്ന റെയ്ഡിൽ 2500 കോടി വിലമതിക്കുന്ന ലഹരിമരുന്നാണ് പിടികൂടിയത്. ലഹരി കടത്തുകാരായ മൂന്നു പേർ ഉൾപ്പെടെ അഞ്ചുപേരെ പൊലീസ്  കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

ലഹരി വിതരണക്കാരായ മൂന്ന് പേർ പൂനെയിൽ പിടിയിലായതാണ് വൻ ലഹരിവേട്ടയിലേക്ക് പൊലീസിനെ നയിച്ചത്. ഇവരെ ചോദ്യം ചെയ്തപ്പോൾ ആദ്യം 700 കിലോ മെഫഡ്രോൺ കിട്ടി. ചോദ്യം ചെയ്യൽ നീണ്ടപ്പോൾ ഡൽഹിയിൽ സംഭരിച്ചിരുന്ന മയക്കുമരുന്നിന്റെ വിവരം കൂടി ഇവരിൽ നിന്ന് പുറത്തുവന്നു. ഡൽഹി പൊലീസിന് വിവരം കൈമാറിയതോടെ ഇടും പിടിച്ചെടുത്തു. പൂനെയിൽ തന്നെ സൂക്ഷിച്ചിരുന്ന മറ്റൊരു ലഹരി മരുന്ന് ശേഖരത്തിന്റെ വിവരങ്ങളും ഇതിന് പുറമെ പൊലീസിന് കിട്ടി. ഇതോടെ രാജ്യത്ത് നടന്നിട്ടുള്ള വലിയ ലഹരിവേട്ടകളിലൊന്നായി ഇത് മാറുകയായിരുന്നു.

പൂനെയിലെ സംഭരണശാലകളിൽ നിന്ന് ദില്ലിയിലെ ഗോഡൗണുകളിൽ എത്തിച്ചായിരുന്നു  ലഹരി വിൽപ്പന. ഇതുമായി ബന്ധപ്പെട്ടെ് ആകെ അഞ്ച് പേരെ പിടികൂടി. മൂന്ന് പേർ കൊറിയർ ജീവനക്കാരാണ്. ഇവര്‍ക്കെതിരെയും നേരത്തെ കേസുകളുണ്ട്. പുനെയിലെ ലഹരി മാഫിയാ തലവൻ ലളിത് പാട്ടീലിന്റെ ബന്ധവും അന്വേഷിക്കുന്നുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
click me!

Recommended Stories

പ്രതിസന്ധിയുടെ ഒമ്പതാം നാൾ, കേന്ദ്ര സർക്കാരിനോട് ചോദ്യങ്ങളുമായി ദില്ലി ഹൈക്കോടതി, ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെടാൻ വൈകിയതെന്ത് ?
പിടിമുറുക്കി കേന്ദ്രം, ഇൻഡി​ഗോ കമ്പനി പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക സംഘം