ട്രാൻസ്‌ എഞ്ചിനീയറെ ആൾക്കൂട്ടം വസ്ത്രമുരിഞ്ഞ് തൂണിൽ കെട്ടിയിട്ട് മർദിച്ചു; കൊടുംക്രൂരത അഭ്യൂഹത്തിന്‍റെ പേരിൽ

Published : Feb 21, 2024, 11:12 AM IST
ട്രാൻസ്‌ എഞ്ചിനീയറെ ആൾക്കൂട്ടം വസ്ത്രമുരിഞ്ഞ് തൂണിൽ കെട്ടിയിട്ട് മർദിച്ചു; കൊടുംക്രൂരത അഭ്യൂഹത്തിന്‍റെ പേരിൽ

Synopsis

താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും എഞ്ചിനീയറാണെന്നും പറഞ്ഞിട്ടും ആള്‍ക്കൂട്ടം വിട്ടില്ല. പൊലീസ് സ്ഥലത്തെത്തിയാണ് രക്ഷിച്ചത്

ചെന്നൈ: ട്രാന്‍സ്‍ജെൻഡറായ സോഫ്റ്റ്‌വെയർ എഞ്ചിനീയറെ വസ്ത്രമുരിഞ്ഞ് തൂണില്‍ കെട്ടിയിട്ട് മർദിച്ചു. ചെന്നൈയിലാണ് സംഭവം. പ്രദേശത്തു നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന അഭ്യൂഹം പരന്നതിന് പിന്നാലെയായിരുന്നു ആള്‍ക്കൂട്ട ആക്രമണം. 

പമ്മൽ സ്വദേശിയായ 25 വയസ്സുള്ള ട്രാന്‍സ്‍ജെൻഡറാണ് ആക്രമിക്കപ്പെട്ടത്. പല്ലാവരത്തു നിന്ന് രാത്രി ഭക്ഷണം കഴിച്ച് വീട്ടിലേക്ക് നടന്നുവരുമ്പോൾ രണ്ട് പേർ തടഞ്ഞുനിർത്തുകയായിരുന്നു. താൻ ഒരു സോഫ്‌റ്റ്‌വെയർ എഞ്ചിനീയറാണെന്ന് പറഞ്ഞിട്ടും വിട്ടില്ല. തെരുവുവിളക്കിന്‍റെ തൂണിന് സമീപത്തേക്ക് വലിച്ചിഴച്ച് കെട്ടിയിട്ടു. വസ്ത്രമുരിഞ്ഞ ശേഷമായിരുന്നു മർദനം. രണ്ട് പേർക്കൊപ്പം മറ്റ് ചിലരും ചേർന്നു. 

പ്രദേശത്തു നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന അഭ്യൂഹം സോഷ്യല്‍ മീഡിയയില്‍ പരന്നിരുന്നു. ട്രാന്‍സ്ജെൻഡറാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് സംശയിച്ചായിരുന്നു ആള്‍ക്കൂട്ട ആക്രമണം. താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും എഞ്ചിനീയറാണെന്നും പറഞ്ഞിട്ടും ആള്‍ക്കൂട്ടം വിട്ടില്ല. പൊലീസ് സ്ഥലത്തെത്തിയാണ് എഞ്ചിനീയറെ അക്രമികളില്‍ നിന്ന് രക്ഷിച്ചത്. 

വിവാഹത്തിന് മുൻപ് പുഞ്ചിരി സുന്ദരമാക്കാൻ ശസ്ത്രക്രിയ, 28കാരന് ദാരുണാന്ത്യം

സംഭവവുമായി ബന്ധപ്പെട്ട് ശങ്കർ നഗർ പൊലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തു. വിമാനത്താവളത്തിൽ ജോലി ചെയ്തിരുന്ന നന്ദകുമാർ (24), മുരുകൻ (38) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.  അഞ്ച് പേർക്കായി തെരച്ചിൽ ആരംഭിക്കുകയും ചെയ്തു.
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

പ്രതിസന്ധിയുടെ ഒമ്പതാം നാൾ, കേന്ദ്ര സർക്കാരിനോട് ചോദ്യങ്ങളുമായി ദില്ലി ഹൈക്കോടതി, ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെടാൻ വൈകിയതെന്ത് ?
പിടിമുറുക്കി കേന്ദ്രം, ഇൻഡി​ഗോ കമ്പനി പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക സംഘം