Asianet News MalayalamAsianet News Malayalam

ട്യൂഷൻ കഴിഞ്ഞ് വരുന്ന പെൺകുട്ടികളെ കടന്നുപിടിച്ചു , രക്ഷപ്പെടാൻ ശ്രമം, യുപി സ്വദേശി കോഴിക്കോട് പിടിയിൽ

വിദ്യാർത്ഥിനികൾ ബഹളം വച്ചപ്പോൾ  രക്ഷപ്പെടാൻ ശ്രമിച്ച  പ്രതിയെ ഓടിക്കൂടിയ നാട്ടുകാർ പിന്തുടർന്ന് പിടികൂടുകയായിരുന്നു...

UP man arrested in Kozhikode for harassing students
Author
Kozhikode, First Published Apr 18, 2022, 11:53 AM IST

കോഴിക്കോട്: താമരശ്ശേരിയിൽ ട്യൂഷൻ കഴിഞ്ഞ് റോഡിലൂടെ നടന്ന് പോകുകയായിരുന്ന വിദ്യാർത്ഥിനികളെ ബൈക്കിലെത്തി കടന്നുപിടിച്ച യുപി സ്വദേശി അറസ്റ്റിൽ. ഉത്തർ പ്രദേശിലെ മുറാദാബാദ് ജില്ലയിൽ ഓബ്രി എന്ന സ്ഥലത്തുനിന്നുള്ള 22 വയസ്സുകരാനായ സൽമാനെയാണ് താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ പോക്സോ വകുപ്പുകൾ ചുമത്തി കേസെടുത്തു. വിദ്യാർത്ഥിനികൾ ബഹളം വച്ചപ്പോൾ  രക്ഷപ്പെടാൻ ശ്രമിച്ച  പ്രതിയെ ഓടിക്കൂടിയ നാട്ടുകാർ പിന്തുടർന്ന് പിടികൂടുകയായിരുന്നു. താമരശ്ശേരി പി സി മുക്കിന് സമീപത്തെ പോക്കറ്റ് റോഡിൽ വെച്ചാണ് പ്രതിയെ പിടികൂടിയത്.

ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട ആലപ്പുഴക്കാരി യുവതിയെ പറ്റിച്ച നൈജീരിയൻ പൗരൻ പിടിയിൽ

ആലപ്പുഴ: ഓൺലൈൻ തട്ടിപ്പ് സംഘത്തിലെ നൈജീരിയൻ പൗരൻ പിടിയിൽ. ഡേറ്റിഗ് ആപ്പ് വഴി പരിചയപ്പെട്ട ആലപ്പുഴ സ്വദേശിനിയിൽ നിന്ന് 10 ലക്ഷം രൂപ തട്ടിയ കേസിലാണ് അറസ്റ്റ്. എനുക അരിൻസി ഇഫെന്ന എന്ന നൈജീരീയൻ പൗരനെയാണ് ആലപ്പുഴ സൈബർ ക്രൈം പോലീസ് നോയിഡയിൽ നിന്നു പിടികൂടിയത്.

ആലപ്പുഴ സ്വദേശിനിയായ യുവതി ഡേറ്റിങ് ആപ്പിലൂടെയാണ് പ്രതിയെ പരിചയപ്പെടുന്നത്. അമേരിക്കയിൽ പൈലറ്റ് ആണെന്നും ഇന്ത്യക്കാരിയായ യുവതിയെ വിവാഹം കഴിക്കാൻ താല്പര്യമുണ്ടെന്നും പറഞ്ഞുവിശ്വസിപ്പിച്ച് പ്രതി യുവതിയുമായി അടുപ്പത്തിലായി. പിന്നിട് ഇന്ത്യയിൽ എത്തിയിട്ടുണ്ടെന്നും കൊണ്ടുവന്ന ഡോളർ എക്സ്ചേഞ്ച് ചെയ്യാനും മറ്റ് ആവശ്യങ്ങൾക്കുമായി യുവതിയിൽ നിന്നും പ്രതി 10ലക്ഷം രൂപ കൈക്കലാക്കി. വീണ്ടും 11ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടത്തോടെയാണ് തട്ടിപ്പാണെന്നു മനസിലായത്.

സൈബർ തട്ടിപ്പിലൂടെ കോടികളാണ് പ്രതിയും കൂട്ടാളികളും ചേർന്ന് തട്ടിയതെന്ന് ചോദ്യം ചെയ്യലിൽ നിന്നും മനസിലായി. വലിയൊരു റക്കറ്റ് തന്നെ ഇതിന് പിന്നിൽ പ്രവർത്തിക്കുന്നുണ്ട്. മൊബൈൽ ഫോൺ കേന്ദ്രകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്താൻ സഹായിച്ചത്.ആലപ്പുഴ സൈബർ സി ഐ. എം കെ രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം നോയിഡയിൽ എത്തി അതിസാഹസികമായി പ്രതിയെ പിടികൂടിയത്.

Follow Us:
Download App:
  • android
  • ios