
ദില്ലി: ജമ്മുകശ്മീരിൽ മൂന്ന് ഭീകരർ ( Terrorists) പിടിയിൽ. സോപോരയിൽ നിന്നാണ് അൽ ബദർ സംഘടനയിലെ അംഗങ്ങളായ മൂന്ന് പേരേയും പിടികൂടിയത്. ഇവരിൽ നിന്നും ആയുധങ്ങളും പിടിച്ചെടുത്തതായി ജമ്മു പൊലീസ് അറിയിച്ചു.
ഇന്നലെ ജമ്മു കശ്മീരിലെ ബന്ദിപ്പോരയിൽ സുരക്ഷ സേനക്ക് നേരെ ഭീകരർ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ ഒരു പൊലീസുകാരൻ മരിച്ചിരുന്നു. ആക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റു. സുരക്ഷ ജോലിക്കിടെയാണ് ആക്രമണം നടന്നത്. ഭീകരർക്കായി പ്രദേശത്ത് തെരച്ചിൽ നടക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam