
ബംഗളൂരു: ബംഗളൂരുവിൽ നിർമ്മാണത്തിലിരിക്കുന്ന ജലസംഭരണി തകർന്ന് മൂന്ന് പേർ മരിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുപതോളം പേർ ആശുപത്രിയിൽ ചികിത്സയിലാണ്. തിങ്കളാഴ്ച ഉച്ചയോടെയാണ് 40 ഉയരമുള്ള ജലസംഭരണി തകർന്ന് അപകടമുണ്ടായത്. അമൃതള്ളിയിലെ ജോഗപ്പാ ലേഔട്ടിലാണ് സംഭവം.
ബംഗളൂരു ജലവിതരണ വകുപ്പിന്റെ കീഴിലുള്ള ജലസംഭരണിയാണ് നിർമ്മാണപ്രവർത്തികൾ നടക്കുന്നതിനിടെ തകർന്ന് വീണത്. അപകടമുണ്ടായി കൃത്യസമയത്ത് തന്നെ പൊലീസും അഗ്നിശമനാ സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ നടത്തുകയായിരുന്നു. പത്തോളം തൊഴിലാളികൾ അപകടസ്ഥലത്ത് കുടുങ്ങി കിടക്കുന്നതായാണ് റിപ്പോർട്ട്. അവർക്കായുള്ള രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും മുതിർന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ഗ്രാമ വികസന മന്ത്രി കൃഷ്ണ ബ്യാരെ ഗൗഡ, ഹെബ്ബാൾ എംഎൽഎ ഭാരതി സുരേഷ്, എസിപി സീമന്ത് കുമാർ സിംഗ് എന്നിവർ അപകട സ്ഥലം സന്ദർശിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam