ഝാര്‍ഖണ്ഡിനെ ഹേമന്ത് സോറന്‍ നയിക്കും; ബിജെപിക്ക് കനത്ത തിരിച്ചടി

Web Desk   | Asianet News
Published : Dec 23, 2019, 03:18 PM ISTUpdated : Dec 23, 2019, 03:28 PM IST
ഝാര്‍ഖണ്ഡിനെ ഹേമന്ത് സോറന്‍ നയിക്കും; ബിജെപിക്ക് കനത്ത തിരിച്ചടി

Synopsis

മൂന്ന് മണിക്ക് ലഭിച്ച വിവരമനുസിച്ച് നിലവില്‍ ജാര്‍ഖണ്ഡ് ഭരിക്കുന്ന ബിജെപി 26 സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ട്. ഹേമന്ത് സോറന്‍ നയിക്കുന്ന ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയും 26 സീറ്റുകളിലും ലീഡ് ചെയ്യുന്നു. ഏറ്റവും വലിയ ഒറ്റകക്ഷിയാവാന്‍ ഇരുപാര്‍ട്ടികളും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.

റാ‍ഞ്ചി: ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന ഝാര്‍ഖണ്ഡില്‍ ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ച (ജെഎംഎം) - കോണ്‍ഗ്രസ്- ആര്‍ജെഡി എന്നീ പാര്‍ട്ടികള്‍ ചേരുന്ന മഹാസംഖ്യം കേവലഭൂരിപക്ഷത്തിലേക്ക്. 81 അംഗ ഝാര്‍ഖണ്ഡ് നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 44 സീറ്റുകളില്‍ നിലവില്‍ മഹാസംഖ്യം ലീഡ് ചെയ്യുന്നുണ്ട്. രാവിലെ എട്ട് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് ഏഴ് മണിക്കൂര്‍ പിന്നിട്ടിടും അന്തിമചിത്രം തെളിഞ്ഞിട്ടില്ല. വോട്ടെണ്ണല്‍ അവസാന റൗണ്ടിലെത്തിയപ്പോള്‍ 7 മണ്ഡലങ്ങളിലെ ലീഡ് നില ആയിരത്തിന് താഴെയാണ് എന്നത് ചിത്രം ഇനിയും മാറാം എന്ന സൂചന നല്‍കുന്നു. 

മൂന്ന് മണിക്ക് ലഭിച്ച വിവരമനുസിച്ച് നിലവില്‍ ജാര്‍ഖണ്ഡ് ഭരിക്കുന്ന ബിജെപി 26 സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ട്. ഹേമന്ത് സോറന്‍ നയിക്കുന്ന ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച 27 സീറ്റുകളിലും ലീഡ് ചെയ്യുന്നു. ഏറ്റവും വലിയ ഒറ്റകക്ഷിയാവാന്‍ ഇരുപാര്‍ട്ടികളും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.  മഹാസഖ്യത്തിന്‍റെ ഭാഗമായ കോണ്‍ഗ്രസ്  14 സീറ്റിലും  ആര്‍ജെഡി 4 സീറ്റിലും മുന്നിട്ട് നില്‍ക്കുന്നു.  മഹാസഖ്യത്തിലെ മൂന്ന് പാര്‍ട്ടികളും ചേര്‍ന്ന് 45 സീറ്റുകളില്‍ മുന്നിട്ട് നില്‍ക്കുന്നുണ്ട് കൂടാതെ എന്‍സിപി ഒരു സീറ്റിലും സിപിഐ(എംഎല്‍)(എല്‍) ഒരു സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്. 

ജെഎംഎം നേതാവ് ഹേമന്ത് സോറനെ ബന്ധപ്പെട്ട കോണ്‍ഗ്രസ് ദേശീയ നേതൃത്വം അദ്ദേഹത്തിന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് എല്ലാം പിന്തുണയും ഉറപ്പ് നല്‍കി. തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമായാല്‍ എത്രയും പെട്ടെന്ന് സര്‍ക്കാര്‍ രൂപീകരണത്തിലേക്ക് കടക്കണമെന്നും ജെവിഎം അടക്കമുള്ള ചെറുപാര്‍ട്ടികളെ ഒപ്പം ചേര്‍ക്കണമെന്നും ഹേമന്ത് സോറനോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടതായാണ് വിവരം. 

മൂന്ന് സീറ്റില്‍ മുന്നിട്ട് നില്‍ക്കുന്ന ഝാര്‍ഖണ്ഡ് വികാസ് മോര്‍ച്ചയുടെ (ജെവിഎം) പിന്തുണ ഉറപ്പാക്കാനും കോണ്‍ഗ്രസ് നീക്കമാരംഭിച്ചു കഴിഞ്ഞു. ഒറ്റയ്ക്ക് തെരഞ്ഞെടുപ്പിനെ നേരിട്ട ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ബാബുലാല്‍ മറാണ്ടിയുടെ നേതൃത്വത്തിലുള്ള ജെവിഎം ആര്‍ക്കും ഇതുവരെ പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. ബിജെപിയായാലും ജെഎംഎമ്മായാലും സര്‍ക്കാര്‍ രൂപീകരിക്കുന്നവര്‍ക്കൊപ്പം അദ്ദേഹം പോകാനാണ് സാധ്യത. ജാര്‍ഖണ്ഡിന്‍റെ അടുത്ത മുഖ്യമന്ത്രി ഷിബു സോറനായിരിക്കുമെന്നും അദ്ദേഹം മുന്നണിയെ നയിക്കുമെന്നും കോണ്‍ഗ്രസ് ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്. 

അതേസമയം ജാര്‍ഖണ്ഡില്‍ ബിജെപി സര്‍ക്കാരുണ്ടാക്കും എന്ന് ആവര്‍ത്തിക്കുകയാണ് ബിജെപി. ആദ്യഫലങ്ങള്‍ ബിജെപിക്ക് എതിരായിട്ടും മുഖ്യമന്ത്രി രഘുബര്‍ ദാസ് തന്നെ ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞു. വോട്ടെടുപ്പ് ഇനിയും ബാക്കിയാണെന്നും അന്തിമഫലം വരുമ്പോള്‍ ബിജെപി ദേശീയ നേതൃത്വത്തിന്‍റെ പിന്തുണയോടെ ഝാര്‍ഖണ്ഡില്‍ സര്‍ക്കാരുണ്ടാക്കും എന്നുമാണ് രഘുബര്‍ ദാസ് പറഞ്ഞു. 

അതേസമയം ഈസ്റ്റ് ജംഷഡ്പുറില്‍ മത്സരിച്ച രഘുബര്‍ ദാസ് അവിടെ തിരിച്ചടി നേരിടുകയാണ്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ബിജെപി വിമതന്‍ സരയൂ റോയ് ഇവിടെ  വോട്ടുകള്‍ക്ക് ലീഡ് ചെയ്യുകയാണ്. 2014-ല്‍ 70,157 വോട്ടുകള്‍ക്ക് രഘുബര്‍ ദാസ് ജയിച്ച മണ്ഡലമാണിത്. പട നയിച്ച നായകന്‍ തന്നെ കാലിടറി വീണാല്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ബിജെപി ശ്രമങ്ങള്‍ അതൊരു തിരിച്ചടിയാവും. ബിജെപി സംസ്ഥാന അധ്യക്ഷനും പരാജയപ്പെടും എന്നാണ് ലഭ്യമായ വിവരം. 

നിലവില്‍ 26 സീറ്റുകളില്‍ ലീഡ് ചെയ്യുന്ന ബിജെപി33 സീറ്റെങ്കിലും നേടിയാല്‍ മാത്രമേ സര്‍ക്കാര്‍ രൂപീകരണത്തിന് സാധ്യതയുള്ളൂ. അതേസമയം കേവലഭൂരിപക്ഷമായ 41 സീറ്റുകള്‍ മാത്രം നേടിയാണ് മഹാസംഖ്യം അധികാരത്തില്‍ വരുന്നതെങ്കില്‍ കര്‍ണാടകയിലും ഗോവയിലും കണ്ടതു പോലെ രാഷ്ട്രീയകുതിരക്കച്ചവടത്തിന് ജാര്‍ഖണ്ഡും സാക്ഷ്യം വഹിക്കും. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇന്ന് രാജ്യവ്യാപക പണിമുടക്ക്; ഓല, ഉബർ, റാപ്പിഡോ സർവീസുകൾ മുടങ്ങും, ഓൾ ഇന്ത്യ ബ്രേക്ക്‌ഡൗൺ പ്രഖ്യാപിച്ച് ഡ്രൈവർമാർ
ട്രംപിന്റെ വ്യക്തിപരമായ പ്രതിബദ്ധതയ്ക്ക് നന്ദി, സ്ത്രീകൾക്കും യുവജനങ്ങൾക്കും ഏറെ പ്രയോജനം ചെയ്യുന്ന കരാർ; പ്രധാനമന്ത്രി