ഫിസിയോതെറാപ്പി വിഭാഗത്തിനുള്ളില്‍ ടിക് ടോക്ക്; വൈറലായതോടെ ട്രെയിനികളെ പിരിച്ചുവിട്ട് സര്‍ക്കാര്‍ ആശുപത്രി

By Web TeamFirst Published Jul 26, 2019, 9:22 PM IST
Highlights

ആശുപത്രിയിലെ ടെക്നിക്കല്‍ വിഭാഗത്തിലെ ഇന്‍റേണ്‍ഷിപ്പ് ട്രെയിനികളായ പെണ്‍കുട്ടിയും യുവാവും രോഗികള്‍ ആരുമില്ലാതിരുന്ന സമയത്താണ് ടിക് ടോക്ക് വീഡിയോ ചിത്രീകരിച്ചത്.

ഹൈദരാബാദ്: ഫിസിയോതെറാപ്പി വിഭാഗത്തിനുള്ളില്‍ ടിക് ടോക്ക് വീഡിയോ ചിത്രീകരിച്ച് രണ്ട് ഇന്‍റേണ്‍ഷിപ്പ് ട്രെയിനികളെ പിരിച്ചുവിട്ട് ഹൈദരാബാദിലെ സര്‍ക്കാര്‍ ആശുപത്രി. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് ആശുപത്രി അധികൃതര്‍ നടപടിയെടുത്തത്. 

ആശുപത്രിയിലെ ടെക്നിക്കല്‍ വിഭാഗത്തിലെ ഇന്‍റേണ്‍ഷിപ്പ് ട്രെയിനികളായ പെണ്‍കുട്ടിയും യുവാവും രോഗികള്‍ ആരുമില്ലാതിരുന്ന സമയത്താണ് ടിക് ടോക്ക് വീഡിയോ ചിത്രീകരിച്ചത്. ഇവര്‍ നാല് വീഡിയോകളാണ് ആശുപത്രിക്കുള്ളില്‍ ചിത്രീകരിച്ചത്. വീഡിയോ വൈറലായതോടെ ഇത് ശ്രദ്ധയില്‍പ്പെട്ട ആശുപത്രി അധികൃതര്‍ ഇവര്‍ക്കെതിരെ നടപടിയെടുക്കുകയായിരുന്നു. 

ആറുമാസത്തെ കാലയളവിലേക്കാണ് ഇന്‍റേണ്‍ഷിപ്പ് ട്രെയിനികള്‍ സാധാരണയായി ആശുപത്രിയിലെത്തുന്നത്. എന്നാല്‍ മൂന്ന് മാസത്തിനുള്ളില്‍ ഇവരെ പിരിച്ചുവിടുകയാണെന്നും അച്ചടക്ക നടപടിയുടെ ഭാഗമായാണിതെന്നും ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസര്‍ പറ‍ഞ്ഞു. 

click me!