
ശ്രീനഗർ: ജമ്മു കശ്മീരിൽ (Kashmir) ടിക് ടോക് താരമായ 35കാരി അമ്രീൻ ഭട്ട് (Amreen Bhat) ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. ബുദ്ഗാം ജില്ലയിലാണ് ആക്രമണം നടന്നത്. ബുധനാഴ്ച രാത്രി എട്ടുമണിയോടെ അനന്തരവനും 10 വയസ്സുകാരനുമായ കുട്ടിക്കും അമ്രീൻ ഭട്ടിനും നേരെ ആക്രമണമുണ്ടാകുകയായിരുന്നു. കുട്ടിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലഷ്‌കറെ ത്വയ്ബ ഭീകരരാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. അമ്രീൻ ഭട്ട് താമസിക്കുന്ന വീടിന് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ആശുപത്രിയിൽ വെച്ചാണ് അമ്രീൻ മരിച്ചതെന്ന് കശ്മീർ സോൺപൊലീസ് പറഞ്ഞു.
ആക്രമണത്തിന് പിന്നാലെ പൊലീസ് പ്രദേശം വളഞ്ഞ് അക്രമികൾക്കായി തിരച്ചിൽ ആരംഭിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ കശ്മീരിൽ നടക്കുന്ന രണ്ടാമത്തെ ഭീകരാക്രമണമാണിത്. ഇന്നലെ ശ്രീനഗറിൽ വീടിന് പുറത്ത് പൊലീസുകാരനെ ഭീകരർ വെടിവെച്ച് കൊന്നിരുന്നു. ഇയാളെ രക്ഷിക്കാൻ ഓടിയെത്തിയ ഏഴുവയസ്സുകാരിയായ മകൾക്കും പരിക്കേറ്റു. അമ്രീൻ ഭട്ടിന്റെ ടിക് ടോക് വീഡിയോകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam