കോണ്‍ഗ്രസ് കോട്ട പിടിക്കാന്‍ ടിക് ടോക് താരത്തെയിറക്കി ബിജെപി

Published : Oct 04, 2019, 09:17 AM ISTUpdated : Oct 04, 2019, 09:19 AM IST
കോണ്‍ഗ്രസ് കോട്ട പിടിക്കാന്‍ ടിക് ടോക് താരത്തെയിറക്കി ബിജെപി

Synopsis

ഏകദേശം ഒരു ലക്ഷത്തോളം ഫോളോവേഴ്സുള്ള ഇവരുടെ  വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്

ആദംപൂര്‍: ടിക് ടോക് താരത്തെ  ഇറക്കി കോണ്‍ഗ്രസ് കോട്ട പിടിക്കാന്‍ ബിജെപി. ഹരിയാനയിലെ ആദംപൂര്‍ മണ്ഡലത്തില്‍ ടിക്ടോക് താരവും ടിവി സീരിയല്‍ നടിയുമായ സൊനാലി ഫോഗറ്റിനെയാണ് ബിജെപി  മത്സരിപ്പിക്കുന്നത്. താരത്തെ വെച്ച് കോണ്‍ഗ്രസിന്‍റെ കുത്തകമണ്ഡലം പിടിക്കാമെന്ന കണക്കുകൂട്ടലിലാണ് ബിജെപി. ടിക് ടോക്കില്‍ ഏകദേശം ഒരു ലക്ഷത്തോളം ഫോളോവേഴ്സുള്ള സൊനാലിയുടെ  വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 

ഇത് വോട്ടാക്കിമാറ്റാമെന്ന പ്രതീക്ഷയിലാണ് ബിജെരി നേതാക്കള്‍. മുന്‍ മുഖ്യമന്ത്രി ഭജന്‍ലാലിന്‍റെ മകന്‍ കുല്‍ദീപ് ബിഷ്ണോയ് ആണ് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. ഹരിയാന-രാജസ്ഥാന്‍ ബോര്‍ഡറിലുള്ള ആദംപൂര്‍ മണ്ഡലത്തില്‍ വര്‍ഷങ്ങളായി ബിഷ്ണോയി കുടുംബമാണ് വിജയിച്ചു വരുന്നത്. 1969 മുതല്‍ എട്ടുതവണയാണ് മുന്‍മുഖ്യമന്ത്രി കൂടിയായ  ഭജന്‍ലാല്‍ ഇവിടെ നിന്നും വിജയിച്ചത്. ഈ സീറ്റ് പിടിക്കാനാണ് ബിജെപി ടിക് ടോക് താരത്തെ ഇറക്കുന്നത്. 

PREV
click me!

Recommended Stories

യാത്രക്കാരുടെ ശ്രദ്ധക്ക്, ആശ്വാസ വാർത്ത! 30 സ്പെഷ്യൽ ട്രെയിനുകൾ, 37 ട്രെയിനുകളിൽ 116 അധിക കോച്ചുകൾ; ഇൻഡിഗോ യാത്രാ പ്രതിസന്ധി പരിഹരിക്കാൻ റെയിൽവേ
ഇൻഡിഗോ പ്രതിസന്ധി, സിഇഒയ്ക്ക് ഗുരുതര പിഴവ്, കാരണം കാണിക്കൽ നോട്ടീസുമായി ഡിജിസിഎ, പീറ്റർ എൽബേഴ്‌സ് പുറത്തേക്കെന്ന് സൂചന