കടുവയുടെ ചി​ഹ്നം, 'ഹ' എന്ന അറബി അക്ഷരം; ടിപ്പു സുൽത്താന്റെ തിളങ്ങുന്ന വാൾ ലേലത്തിൽ വിറ്റു, ലഭിച്ചത് കോടികൾ

Published : Nov 13, 2024, 09:06 AM ISTUpdated : Nov 13, 2024, 09:09 AM IST
കടുവയുടെ ചി​ഹ്നം, 'ഹ' എന്ന അറബി അക്ഷരം; ടിപ്പു സുൽത്താന്റെ തിളങ്ങുന്ന വാൾ ലേലത്തിൽ വിറ്റു, ലഭിച്ചത് കോടികൾ

Synopsis

യുദ്ധ ശേഷം ബ്രിട്ടീഷുകാർ ക്യാപ്റ്റൻ ജെയിംസ് ആൻഡ്രൂ ഡിക്കിൻ്റെ സെരിംഗപട്ടത്തെ സേവനത്തിനുള്ള അംഗീകാരമായാണ് വാൾ സമ്മാനിച്ചത്.

ലണ്ടൻ: മൈസൂർ രാജാവായിരുന്ന ടിപ്പു സുൽത്താൻ്റെ സ്വകാര്യ ആയുധ ശേഖരത്തിലുണ്ടായിരുന്ന വാൾ ലേലത്തിൽ വിറ്റു. ശ്രീരം​ഗപട്ടണം യുദ്ധത്തിൽ ടിപ്പു ഉപയോ​ഗിച്ച തിളങ്ങുന്ന വായ്ത്തലയുള്ള വാളാണ് ലണ്ടനിലെ ബോൺഹാംസ് ഓക്ഷൻ ഹൗസിൽ 317,900 പൗണ്ടിന് (3.4 കോടി രൂപ) ലേലത്തിൽ വിറ്റത്. ടിപ്പു സുൽത്താൻ്റെ അന്ത്യം സംഭവിച്ച 1799-ലെ യുദ്ധത്തിൽ അദ്ദേഹം ഉപയോ​ഗിച്ചിരുന്നതെന്ന് കരുതുന്ന വാളാണിതെന്നും പറയുന്നു. കടുവയുടെ ചിഹ്നവും പിതാവ്ഹൈദരലിയുടെ പരാമർശിക്കുന്ന 'ഹ' എന്ന അറബി അക്ഷരവും വാളിൽ കൊത്തിയിരിക്കുന്നു.

യുദ്ധ ശേഷം ബ്രിട്ടീഷുകാർ ക്യാപ്റ്റൻ ജെയിംസ് ആൻഡ്രൂ ഡിക്കിൻ്റെ സെരിംഗപട്ടത്തെ സേവനത്തിനുള്ള അംഗീകാരമായാണ് വാൾ സമ്മാനിച്ചത്.  2024 ജൂൺ വരെ ഡിക്ക് കുടുംബത്തിന്റെ ഉടമസ്ഥതയിലായിരുന്നു വാൾ. ആൻഡ്രൂ ഡിക്ക് 75-ാമത് ഹൈലാൻഡ് റെജിമെൻ്റ് ഓഫ് ഫൂട്ടിൽ സെരിംഗപട്ടത്ത് ലെഫ്റ്റനൻ്റായി സേവനമനുഷ്ഠിച്ചു. റെജിമെൻ്റിലെ പ്രധാനിയായിരുന്നു ഇദ്ദേ​ഹം. മതിലുകൾ തകർക്കുക എന്നതായിരുന്നു  അവരുടെ ലക്ഷ്യം. നഗരത്തിൽ പ്രവേശിച്ച ബ്രിട്ടീഷ് സേനകളിൽ ആദ്യത്തേതിൽ ലഫ്റ്റനൻ്റ് ഡിക്കും ഉൾപ്പെടാൻ സാധ്യതയുണ്ട്. യുദ്ധാനന്തരം ടിപ്പുവിൻ്റെ മൃതദേഹം തിരയുന്നതിൽ അദ്ദേഹത്തിൻ്റെ റെജിമെൻ്റാണ് സഹായിച്ചത്.

പീറ്റർ ചെറിയുടെ വെള്ളി മെഡൽ 23,040 പൗണ്ടിന് (24 ലക്ഷം രൂപ) വിറ്റു. 1800 ഏപ്രിൽ 6-ന് ബംഗാൾ ഗവൺമെൻ്റിൻ്റെ പേർഷ്യൻ പരിഭാഷകനായ എൻ.ബി. എഡ്മൺസ്റ്റോൺ ഒപ്പിട്ട, ടിപ്പു സുൽത്താനും കർണാടകത്തിലെ നവാബുമാരും തമ്മിലുള്ള രഹസ്യ സഖ്യത്തെക്കുറിച്ചുള്ള റിപ്പോർട്ട് 35,840 പൗണ്ടിന് (38.6 ലക്ഷം രൂപ) വിറ്റു.

Read More.... നടുക്കുന്ന ദൃശ്യങ്ങൾ; '45 ഡി​ഗ്രി ചെരി‍ഞ്ഞ്' കപ്പൽ, ഭയന്ന് പരക്കംപാഞ്ഞ് യാത്രക്കാർ, കാറ്റും കടൽക്ഷോഭവും കാരണം

നാലാം ആംഗ്ലോ-മൈസൂർ യുദ്ധത്തിന് ശേഷം കണ്ടെത്തിയ ടിപ്പു സുൽത്താനും അദ്ദേഹത്തിൻ്റെ മന്ത്രിമാരും തമ്മിലുള്ള കത്തിടപാടുകളെ കുറിച്ച് ബംഗാൾ സർക്കാരിന് നൽകിയ റിപ്പോർട്ടിൻ്റെ കൈയെഴുത്തുപ്രതിയാണ് എഡ്മൺസ്റ്റോൺ രേഖ. ബ്രിട്ടീഷ് സാമ്രാജ്യം ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഭരണം നേടിയ ഉടമ്പടികളിലൊന്നായ കർണാടക ഉടമ്പടിയിൽ ഒപ്പിടാൻ നവാബായിരുന്ന ഉംദത്ത് അൽ-ഉമരയുടെ പിൻഗാമിയായ അസിം ഉദ്-ദൗളിനെ നിർബന്ധിക്കാൻ ഈ കണ്ടെത്തലുകൾ ഉപയോഗിച്ചു. 

Asianet News Live

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

യുപിയിൽ മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്ത മലയാളി പാസ്റ്റർക്ക് ജാമ്യം‌; അറസ്റ്റിലായത് ജനുവരി 13ന്
കർണാടകയിലും നയപ്രഖ്യാപന പ്രസംഗത്തിൽ പോര്; കേന്ദ്ര വിമർശനത്തിൽ ഉടക്കിട്ട് ഗവർണർ, വഴങ്ങാതെ സിദ്ധരാമയ്യ; പ്രത്യേക നിയമസഭാ സമ്മേളനത്തിൽ പ്രതിസന്ധി