ആദ്യ വിക്കറ്റ്? ബിജെപി അധികാരത്തിലെത്തിയ പശ്ചിമ ബംഗാളിൽ ഇഡിയുടെ നീക്കം; പ്രമുഖ ടിഎംസി നേതാവ് അഴിമതി കേസിൽ അറസ്റ്റിൽ

Published : May 12, 2026, 03:48 PM IST
Sujit Bose

Synopsis

പശ്ചിമ ബംഗാളിലെ മുനിസിപ്പൽ നിയമന അഴിമതിക്കേസിൽ മുൻ മന്ത്രിയും തൃണമൂൽ നേതാവുമായ സുജിത് ബോസിനെ ഇ.ഡി അറസ്റ്റ് ചെയ്തു. പത്ത് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ്. സൗത്ത് ദം ദം മുനിസിപ്പാലിറ്റിയിൽ നിയമവിരുദ്ധമായി ജോലി നൽകി പണം വാങ്ങിയെന്നാണ് പ്രധാന ആരോപണം.

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ മുനിസിപ്പൽ നിയമന അഴിമതിക്കേസിൽ തൃണമൂൽ കോൺഗ്രസ് മുൻ മന്ത്രിയും പ്രമുഖ നേതാവുമായ സുജിത് ബോസിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തു. പത്ത് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ഒടുവിൽ ഇന്നലെ രാത്രി വൈകിയാണ് സി.ജി.ഒ കോംപ്ലക്സിലെ ഇ.ഡി ഓഫീസിൽ വെച്ച് ഇദ്ദേഹത്തിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്നലെ രാവിലെ പത്തരയോടെ ഇ.ഡി ഓഫീസിലെത്തിയ അദ്ദേഹത്തെ ഉദ്യോഗസ്ഥർ പത്ത് മണിക്കൂറിലധികം ചോദ്യം ചെയ്തു. മൊഴികളിലെ വൈരുദ്ധ്യത്തിൻ്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് ഇ.ഡി അറിയിച്ചുി.

സൗത്ത് ദം ദം മുനിസിപ്പാലിറ്റിയുടെ വൈസ് ചെയർമാനായിരുന്ന കാലയളവിൽ നിയമവിരുദ്ധമായി നിരവധി പേർക്ക് ജോലി നൽകിയെന്നാണ് ആരോപണം. ഇതിന് പകരമായി വൻതുക കൈക്കൂലിയായി വാങ്ങിയെന്നും ഇ.ഡി ആരോപിക്കുന്നു. ഏകദേശം 150-ഓളം ഉദ്യോഗാർത്ഥികളെ സുജിത് ബോസ് നേരിട്ട് ശുപാർശ ചെയ്തതായി അന്വേഷണ ഏജൻസി കണ്ടെത്തിയിട്ടുണ്ട്. ഇദ്ദേഹവുമായി ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ടുകളിലെ വൻ സാമ്പത്തിക ഇടപാടുകളും, റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങളും ഇ.ഡി ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണ്. പശ്ചിമ ബംഗാളിലെ സ്കൂൾ സർവീസ് കമ്മീഷൻ അഴിമതിക്കേസ് അന്വേഷിക്കുന്നതിനിടയിലാണ് മുനിസിപ്പാലിറ്റികളിലെ ഈ നിയമന ക്രമക്കേടിലേക്കും അന്വേഷണം നീണ്ടത്.

പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണമാറ്റം ഉണ്ടായതിന് പിന്നാലെയാണ് സുജിത് ബോസിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഭരണമാറ്റത്തിന് ശേഷം അറസ്റ്റിലാകുന്ന ആദ്യ ടിഎംസി നേതാവും മുൻ മന്ത്രിയുമാണ് സുജിത് ബോസ്. ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിധാനഗർ മണ്ഡലത്തിൽ ടിഎംസി സ്ഥാനാർത്ഥിയായി മത്സരിച്ച സുജിത് ബോസ് ബി.ജെ.പി സ്ഥാനാർത്ഥിയോട് പരാജയപ്പെട്ടിരുന്നു. അതേസമയം ഇദ്ദേഹത്തിൻ്റെ അറസ്റ്റ് രാഷ്ട്രീയ പകപോക്കലാണെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. എന്നാൽ അഴിമതിക്കെതിരായ ശക്തമായ നടപടിയാണിതെന്ന് ബി.ജെ.പി മറുപടി നൽകുന്നു. പശ്ചിമ ബംഗാളിലെ മറ്റ് 17 മുനിസിപ്പാലിറ്റികളിലും സമാനമായ രീതിയിൽ അഴിമതി നടന്നിട്ടുണ്ടെന്നാണ് അന്വേഷണ ഏജൻസികൾ സംശയിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

നീറ്റ് ചോദ്യ പേപ്പർ ചോർച്ച സംഘടിത അഴിമതി, വിദ്യാർഥികളോടുള്ള അപരാധം, പ്രധാനമന്ത്രിയുടെ അമൃതകാലം വിഷകാലമായി; പരീക്ഷ റദ്ദാക്കിയതിന് പിന്നാലെ രാഹുൽ
കേന്ദ്രസർക്കാരിന് വൻ ആശ്വാസം, നിർണായക ഉത്തരവിട്ട് ദില്ലി ഹൈക്കോടതി; പ്രധാനമന്ത്രിയുടെ വസതിക്ക് സമീപമുള്ള മൂന്ന് ചേരികളും ഒഴിപ്പിക്കാൻ അനുമതി