ദില്ലിയിലെ ബസുകളില്‍ സ്ത്രീ സുരക്ഷയ്ക്കായി പ്രത്യേക ജീവനക്കാര്‍

By Web TeamFirst Published Sep 28, 2019, 12:14 PM IST
Highlights

ദീപാവലിക്ക് മുമ്പ് ജീവനക്കാരെ വിന്യസിക്കുന്നത് പൂര്‍ത്തിയാക്കുമെന്നും കെജ്രിവാള്‍ വ്യക്തമാക്കി. 

ദില്ലി: ദില്ലിയില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ പുതിയ പദ്ധതി. 5500 മുന്‍ സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ദില്ലിയില്‍ ഇതിനായി വിന്യസിപ്പിക്കുക. വെള്ളിയാഴ്ചയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം മുഖ്യമന്ത്രി നടത്തിയത്. ദില്ലി ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍റെ ബസുകളിലും ക്ലസ്റ്റര്‍ ബസ്സുകളിലുമാണ് ഇവരെ നിയമിക്കുന്നത്. 

ദീപാവലിക്ക് മുമ്പ് ജീവനക്കാരെ വിന്യസിക്കുന്നത് പൂര്‍ത്തിയാക്കുമെന്നും കെജ്രിവാള്‍ വ്യക്തമാക്കി. '' ബസില്‍ യാത്ര ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷയുടെ ഉത്തരവാദിത്വം നിങ്ങള്‍ ഏറ്റെടുക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്'' - സുരക്ഷാ ജീവനക്കാരോട് സംസാരിക്കുന്നതിനിടെ കെജ്രിവാള്‍ പറഞ്ഞു.

മൂന്ന് വര്‍ഷമെങ്കിലും സുരക്ഷാ ജീവനക്കാരായി പ്രവര്‍ത്തിച്ചവര്‍ക്കാണ് ജോലിയില്‍ മുന്‍ഗണന. ബസില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് സുരക്ഷാ ജീവനക്കാരോട് അദ്ദേഹം ട്വിറ്ററിലൂടെ ആവശ്യപ്പെടുകയും ചെയ്തിരുന്നു. 

click me!