ദേശീയപാതയിലെ യാത്രകൾ ഇനി ചിലവ് കൂട്ടും, ടോൾ നിരക്ക് വർധിപ്പിച്ച് ദേശീയപാത അതോറിറ്റി

Published : Apr 01, 2026, 02:08 PM IST
Toll Plaza

Synopsis

ചെറിയ ചരക്ക് വാഹനങ്ങൾക്കും മിനി ബസുകൾക്കും 5 രൂപയാണ് വർധിച്ചത്. ഒരു വശത്തേക്ക് 185 രൂപയുണ്ടായിരുന്നത് 190 ആയും, ഇരുവശത്തേക്കും 275 രൂപയുണ്ടായിരുന്നത് 280 ആയും ഉയർന്നു.

ദില്ലി: ദേശീയപാതയിലൂടെയുള്ള യാത്രകൾക്ക് ഇനി ചിലവേറും. പുതിയ സാമ്പത്തിക വർഷം തുടങ്ങിയതോടെ ടോൾ നിരക്കുകൾ വർധിപ്പിച്ച് ദേശീയപാത അതോറിറ്റി. ഏപ്രിൽ 1 മുതൽ രാജ്യത്തെ പ്രധാന പാതകളിലെ ടോൾ നിരക്കുകളിലാണ് വലിയ രീതിയിലെ മാറ്റം വരുന്നത്. മൂന്ന് ശതമാനം മുതൽ 5 ശതമാനം വരെയാണ് ടോൾ നിരക്കുകളിൽ വർധന പ്രഖ്യാപിച്ചിട്ടുള്ളത്. ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേ (കർണാടകയിലെ ഹൊസക്കോട്ടെ-കെജിഎഫ് പാത), ദാബസ്പേട്ട്-ഹൊസക്കോട്ടെ സാറ്റലൈറ്റ് ടൗൺ റിങ് റോഡ്, ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേ, കനകപുര റോഡ്, കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ബല്ലാരി റോഡ് തുടങ്ങിയ പാതകളിലെല്ലാം പുതിയ നിരക്കുകൾ ബാധകമാണ്.

ബെംഗളൂരിലെ കെംപഗൗഡ വിമാനത്താവളത്തിലേക്കുള്ള ബല്ലാരി റോഡിലെ സദഹള്ളി ടോൾ ഗേറ്റിൽ കാറുകൾക്ക് ഒരു വശത്തേക്കുള്ള യാത്രയ്ക്ക് 120 രൂപ എന്ന നിരക്കിൽ മാറ്റമില്ല. എന്നാൽ, പോയി-വരാനുള്ള യാത്രയ്ക്ക് ഇനി 180 രൂപയ്ക്ക് പകരം 185 രൂപ നൽകണം. 50 യാത്രകൾക്കുള്ള മാസ പാസിന് 4,070 രൂപയാകും. ചെറിയ ചരക്ക് വാഹനങ്ങൾക്കും മിനി ബസുകൾക്കും 5 രൂപയാണ് വർധിച്ചത്. ഒരു വശത്തേക്ക് 185 രൂപയുണ്ടായിരുന്നത് 190 ആയും, ഇരുവശത്തേക്കും 275 രൂപയുണ്ടായിരുന്നത് 280 ആയും ഉയർന്നു. ഇവയുടെ മാസ പാസ് നിരക്ക് 6,255 രൂപയാണ്. ട്രക്കുകൾക്കും ബസുകൾക്കും 5 മുതൽ 15 രൂപ വരെയാണ് വർധന. ഒരു വശത്തേക്ക് 375 രൂപയും, ഇരുവശത്തേക്കും 565 രൂപയുമാണ് പുതിയ നിരക്ക്. മാസ പാസിന് 12,575 രൂപ നൽകണം.

ഈ നിരക്ക് വർധന ബിഎംടിസി ബസ് സർവീസുകളെ കാര്യമായി ബാധിച്ചേക്കും. പ്രത്യേകിച്ച് എയർപോർട്ടിലേക്കും ദേവനഹള്ളി, ചിക്കബല്ലാപ്പൂർ തുടങ്ങിയ അടുത്തുള്ള പട്ടണങ്ങളിലേക്കുമുള്ള സർവീസുകളെ. വായു വജ്ര പോലുള്ള എസി ബസുകളിൽ യാത്ര ചെയ്യുന്നവർ കൂടുതൽ പണം നൽകേണ്ടി വന്നേക്കാം.സാറ്റലൈറ്റ് ടൗൺ റിങ് റോഡ് ഇടനാഴിയിൽ കാറുകളുടെ ടോളിന് 5 രൂപ കൂടി. നെല്ലൂർ-ദേവനഹള്ളി പ്ലാസയിൽ ഒരു വശത്തേക്ക് 75 രൂപയും, ഇരുവശത്തേക്കുമായി 125 രൂപയുമാണ് നിരക്ക്. മാസ പാസിന് 2,805 രൂപ നൽകണം. ഹുലികുണ്ടെയിൽ ഇത് യഥാക്രമം 110 രൂപ, 160 രൂപ എന്നിങ്ങനെയാണ്. ഇവിടുത്തെ മാസ പാസ് നിരക്ക് 3,595 രൂപയാണ്. ഗളൂരു-ചെന്നൈ എക്സ്പ്രസ് വേയുടെ ഹൊസക്കോട്ടെ-കെജിഎഫ് (ബേത്തമംഗല) ഇടയിലുള്ള 72 കിലോമീറ്റർ ദൂരത്തിനും ടോൾ നിരക്ക് പരിഷ്കരിച്ചു. ഹെഡഗിനബെലെ, അഗ്രഹാര, കൃഷ്ണപുര, സുന്ദരപാളയ എന്നീ നാല് ടോൾ പ്ലാസകളിലായി കാറുകൾക്ക് ഒരു വശത്തേക്ക് ഏകദേശം 150 രൂപയും, ഇരുവശത്തേക്കുമായി 225 രൂപ വരെയും നൽകേണ്ടി വരും. ഇവിടുത്തെ മാസ പാസ് നിരക്കുകൾ 4,860 രൂപ മുതൽ 4,985 രൂപ വരെയാണ്.

കഴിഞ്ഞ വർഷം എക്സ്പ്രസ് വേ തുറന്നപ്പോൾ ഉയർന്ന ടോൾ നിരക്കായിരുന്നു ഈടാക്കിയിരുന്നത്. എന്നാൽ, പണി പൂർത്തിയാകാത്ത ഭാഗങ്ങൾ ചൂണ്ടിക്കാട്ടി 2026 ഫെബ്രുവരിയിൽ അതോറിറ്റി നിരക്ക് കുറച്ചിരുന്നു. 261 കിലോമീറ്റർ പാതയിൽ 72 കിലോമീറ്റർ മാത്രമാണ് ഇപ്പോൾ പ്രവർത്തന സജ്ജമായിട്ടുള്ളത്. അതിനാൽ, പൂർണ്ണ എക്സ്പ്രസ് വേ നിരക്കിന് പകരം സാധാരണ ദേശീയപാതാ നിരക്കുകളാണ് ഇപ്പോൾ ഈടാക്കുന്നത്. ഗളൂരു-മൈസൂരു എക്സ്പ്രസ് വേയിൽ കാറുകളുടെ ടോൾ 5 രൂപയാണ് വർധിപ്പിച്ചത്. കണിമിണിക്കിയിൽ ഒരു വശത്തേക്കുള്ള ടോൾ 175 രൂപയിൽ നിന്ന് 180 ആയും, ഇരുവശത്തേക്കുമുള്ള ടോൾ 260 രൂപയിൽ നിന്ന് 265 ആയും ഉയർത്തി. ണഗുരു ടോൾ പ്ലാസയിൽ ഒരു വശത്തേക്ക് 170 രൂപയുണ്ടായിരുന്നത് 175 ആയും, ഇരുവശത്തേക്കും 255 രൂപയുണ്ടായിരുന്നത് 260 ആയും വർധിച്ചു. പുതിയ നിരക്ക് പ്രകാരം, ബെംഗളൂരുവിൽ നിന്ന് മൈസൂരുവിലേക്കുള്ള ഒരു വൺവേ യാത്രയ്ക്ക് ഇനി 355 രൂപ ചെലവാകും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുടുംബപ്രശ്നത്തിൽ ഭർത്താവ് ആത്മഹത്യ ചെയ്‌താൻ ഭാര്യയെ കുറ്റക്കാരിയാക്കാനാവില്ല; ആത്മഹത്യാ പ്രേരണ കുറ്റം റദ്ദാക്കി ബോംബെ ഹൈക്കോടതി
കണ്ടാൽ പിന്നെ ഒരാൾ പോലും കഴിക്കില്ല, ജിഞ്ചർ ഗാര്‍ലിക് പേസ്റ്റ് ഉണ്ടാക്കിയിരുന്നത് ഇങ്ങനെ; പിടിച്ചെടുത്തത് 4,032 കിലോ പേസ്റ്റ്, ഉടമ അറസ്റ്റിൽ