കണ്ടാൽ പിന്നെ ഒരാൾ പോലും കഴിക്കില്ല, ജിഞ്ചർ ഗാര്‍ലിക് പേസ്റ്റ് ഉണ്ടാക്കിയിരുന്നത് ഇങ്ങനെ; പിടിച്ചെടുത്തത് 4,032 കിലോ പേസ്റ്റ്, ഉടമ അറസ്റ്റിൽ

Published : Apr 01, 2026, 12:47 PM IST
ginger garlic paste seized

Synopsis

ഹൈദരാബാദിൽ കമ്മീഷണർ ടാസ്‌ക് ഫോഴ്സും ഫുഡ് സേഫ്റ്റി ടീമും നടത്തിയ സംയുക്ത റെയ്ഡിൽ ടൺകണക്കിന് വ്യാജ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് പിടികൂടി. മലിനമായ സാഹചര്യത്തിൽ രാസവസ്തുക്കൾ ചേർത്ത് നിർമ്മിച്ച പേസ്റ്റുമായി ബന്ധപ്പെട്ട് സ്ഥാപന ഉടമയെ അറസ്റ്റ് ചെയ്തു. വിപണിയിലെ മായം കലർന്ന ഉൽപ്പന്നങ്ങൾക്കെതിരെ ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

ഹൈദരാബാദ്: നഗരത്തിലെ പ്രമുഖ റെസ്റ്റോറന്‍റുകളിലേക്കും ചില്ലറ വിൽപന ശാലകളിലേക്കും വിതരണം ചെയ്യാനായി തയ്യാറാക്കിയ ടൺകണക്കിന് വ്യാജ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് പിടികൂടി. ഹൈദരാബാദ് കമ്മീഷണർ ടാസ്‌ക് ഫോഴ്സും ഫുഡ് സേഫ്റ്റി ടീമും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കാട്ടേദനിലെ എസ് കെ ആർ ഫുഡ് പ്രോഡക്ട്സ് എന്ന സ്ഥാപനത്തിൽ നിന്ന് 4,032 കിലോഗ്രാം ജിഞ്ചർ ഗാര്‍ലിക് പേസ്റ്റ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് സ്ഥാപന ഉടമയായ 55 വയസുകാരനായ ഹസൻ അലി രൂപാനി അറസ്റ്റിലായി.

അത്യന്തം മലിനമായ സാഹചര്യത്തിലാണ് ഈ യൂണിറ്റ് പ്രവർത്തിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. ഗുണനിലവാരമില്ലാത്ത അസംസ്‌കൃത വസ്തുക്കൾക്ക് പുറമെ അസറ്റിക് ആസിഡ് അടക്കമുള്ള രാസവസ്തുക്കൾ അമിതമായി ചേർത്താണ് പേസ്റ്റ് നിർമ്മിച്ചിരുന്നത്. തറയിൽ കൂട്ടിയിട്ടിരിക്കുന്ന വെളുത്തുള്ളിയുടെയും അഴുക്കുപിടിച്ച യന്ത്രങ്ങളുടെയും ദൃശ്യങ്ങൾ ഹൈദരാബാദ് സിറ്റി പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. റെയ്ഡിൽ 22 ലക്ഷം രൂപ വിലമതിക്കുന്ന സാധനസാമഗ്രികളാണ് അധികൃതർ പിടിച്ചെടുത്തത്. പ്രതിയെ കൂടുതൽ നടപടികൾക്കായി മൈലാർദേവ്പള്ളി പൊലീസിന് കൈമാറി.
 

 

ഹൈദരാബാദിൽ ഇതാദ്യമായല്ല ഇത്തരത്തിൽ വ്യാജ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് നിർമ്മാണ യൂണിറ്റുകളിൽ റെയ്ഡ് നടക്കുന്നത്. കഴിഞ്ഞ മാർച്ചിൽ ബോരബണ്ടയിലും സമാനമായ രീതിയിൽ റെയ്ഡ് നടന്നിരുന്നു. മല്ലേപ്പള്ളിയിൽ നടന്ന മറ്റൊരു പരിശോധനയിൽ 1,090 കിലോ വ്യാജ പേസ്റ്റും രാസവസ്തുക്കളും പിടിച്ചെടുത്തിരുന്നു. വിപണിയിൽ ഇത്തരം മായം കലർന്ന ഉൽപ്പന്നങ്ങൾ വ്യാപകമാകുന്ന സാഹചര്യത്തിൽ, പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും വീടുകളിൽ തന്നെ ഫ്രഷ് ആയ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് തയ്യാറാക്കി ഉപയോഗിക്കുന്നതാണ് ആരോഗ്യത്തിന് സുരക്ഷിതമെന്നും ആരോഗ്യവിദഗ്ധർ നിർദ്ദേശിക്കുന്നു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മോഷ്ടിച്ചുവെന്ന് ആരോപണം, ഏഴ് വയസുകാരനെ ഫ്രീസറിൽ പൂട്ടിയിട്ട് യുവാവ്, തണുത്ത് വിറച്ചുള്ള നിലവിളി പോലും കേൾക്കാതെ ക്രൂരത
ഡിഎംകെ സ്ഥാനാർത്ഥിക്കൊപ്പം മോർണിം​ഗ് വാക്ക് നടത്തി എം കെ സ്റ്റാലിൻ; വിജയ് നാളെ മണ്ഡലത്തിൽ പത്രിക നൽകും