
ബെംഗളൂരു: കർണാടകയിൽ ഉത്തരകന്നട ജില്ലയിലെ സമീപം എട്ടുപേർ പുഴയിൽ മുങ്ങി മരിച്ചു. മരിച്ചവരിൽ ഏഴുപേർ സ്ത്രീകളാണ്. ചിരാളിക്കു സമീപം വെങ്കട് പുര നദിയിൽ കക്ക വാരാൻ ഇറങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരെല്ലാം ഒരു കുടുംബത്തിലെ അംഗങ്ങളാണ്. വേലിയേറ്റത്തെ തുടർന്ന് അപ്രതീക്ഷിതമായി പുഴയിലെ ജലനിരപ്പ് ഉയർന്നതാണ് അപകടകാരണം. ആഴമേറിയ ഭാഗത്തായതിനാൽ ഇവർക്ക് രക്ഷപ്പെടാനായില്ല. അപകടത്തിൽപ്പെട്ട മൂന്ന് പേരെ രക്ഷപ്പെടുത്തി. രണ്ടുപേരെ കാണാനില്ലതായി. ഇവർക്കുവേണ്ടി തെരച്ചിൽ തുടരുകയാണ്. രാവിലെ പത്തരയോടെ ആയിരുന്നു നാടിനെ നടുക്കിയ അപകടം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam