കോടനാട് നിന്ന് വൻതാരയിൽ എത്തിച്ച ആനക്കുട്ടിക്ക് ചികിത്സ തുടങ്ങി

Published : Nov 19, 2026, 06:05 AM IST
elephant

Synopsis

കോടനാടുനിന്ന് വിദഗ്ധ ചികിത്സയ്ക്കായി ഗുജറാത്തിലെ വൻതാരയിൽ എത്തിച്ച ആനക്കുട്ടി മായയുടെ പരിശോധനാഫലം പുറത്തുവന്നു. അസ്ഥിവൈകല്യമുള്ള മായയുടെ രക്തത്തിൽ ഓസ്റ്റിയോകാൽസിൻ പ്രോട്ടീന്റെ അളവ് കുറവാണെന്ന് കണ്ടെത്തി. ആനക്കുട്ടിക്ക് ഹൈഡ്രോതെറാപ്പി ചികിത്സ ഉടൻ തുടങ്ങും.

അഹമ്മദാബാദ്: എറണാകുളം കോടനാടു നിന്ന് വിദഗ്ധ ചികിത്സയ്ക്കായി ഗുജറാത്തിലെ വൻതാരയിൽ എത്തിച്ച ആനക്കുട്ടി മായയുടെ സെറം മാർക്കർ പരിശോധനാഫലം ലഭിച്ചു. രക്തത്തിലെ ഓസ്റ്റിയോകാൽസിൻ പ്രോട്ടീന്റെ അളവ് വളരെ കുറവാണെന്നാണ് കണ്ടെത്തൽ. മായയ്ക്ക് ഹൈഡ്രോതെറാപ്പി ചികിത്സ ഉടൻ തുടങ്ങും. ​

ദയാവധത്തിന് വിധിച്ച ഒന്നര വയസ്സുകാരി മായയെ കോടനാടുനിന്ന് വൻതാരയിലേക്ക് എയർലിഫ്റ്റ് ചെയ്ത് കൊണ്ടുപോയത് 12 ദിവസങ്ങൾക്ക് മുൻപാണ്. ജന്മനാ അസ്ഥിവൈകല്യമുള്ള ആനക്കുട്ടി എഴുന്നേറ്റ് നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു. മായയ്ക്ക് ഓസ്റ്റിയോപീനിയ രോഗമാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ​അസ്ഥികളുടെ രൂപീകരണത്തിനായുള്ള കോശങ്ങൾ ഉത്പാദിപ്പിക്കുന്ന പ്രോട്ടീനാണ് ഓസ്റ്റിയോകാൽസിൻ. രക്തത്തിലെ സെറം ഓസ്റ്റിയോകാൽസിൻ പ്രോട്ടീന്റെ അളവ് വളരെ കുറവാണെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്.

വൈറ്റമിൻ ഡി, കാൽസ്യം എന്നിവയടങ്ങിയ മരുന്നുകൾ ഉൾപ്പെടുത്തിയുള്ള ചികിത്സ തുടങ്ങിയിട്ടുണ്ട്. കാലിന്റെ താഴ്ഭാഗത്തുള്ള അസ്ഥിക്ക് സ്ഥാനചലനം സംഭവിച്ചതായും പരിശോധനയിൽ കണ്ടെത്തി. രക്തത്തിൽ അണുബാധ ഇല്ല എന്നത് ആശ്വാസകരമാണ്. ആനക്കുട്ടിക്ക് ഹൈഡ്രോതെറാപ്പി ചികിത്സ ഉടൻ തുടങ്ങുമെന്ന് ഡോക്ടർമാർ അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മഹാരാഷ്ട്രയിൽ മലയാളി വയോധികയുടെ കൊലപാതകം; പ്രതി ​ഗോവയിൽ പിടിയിൽ
കോൺഗ്രസ് ചോദിച്ചത് 181 സീറ്റുകൾ, 24 സീറ്റുകൾ മാത്രമേ നൽകാനാകൂവെന്ന് എസ് പി, യുപിയിൽ തർക്കം മുറുകും