കോൺഗ്രസ് ചോദിച്ചത് 181 സീറ്റുകൾ, 24 സീറ്റുകൾ മാത്രമേ നൽകാനാകൂവെന്ന് എസ് പി, യുപിയിൽ തർക്കം മുറുകും

Published : Nov 18, 2026, 08:41 PM IST
up assembly election congress

Synopsis

യുപി നിയമസഭാ തെരഞ്ഞെടുപ്പിൽ 181 സീറ്റുകൾ ആവശ്യപ്പെട്ട കോൺഗ്രസിന് 24 സീറ്റുകൾ മാത്രം നൽകാൻ എസ്പി തീരുമാനിച്ചു.

ലക്നൌ: 2027 ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ നടക്കാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി, സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ പാർട്ടികളും മുന്നണികളും സീറ്റ് വിഭജനത്തിലും സ്ഥാനാർത്ഥി നിർണയ ചർച്ചകളിലും സജീവമായി. യുപി പിടിക്കുകയെന്ന ലക്ഷ്യത്തോടെയിറങ്ങുന്ന എസ് പി- കോൺഗ്രസ് സഖ്യം വലിയ പ്രതീക്ഷയിലാണ്. 181 സീറ്റുകൾ ചോദിച്ച കോൺ​ഗ്രസിന് 24 സീറ്റുകൾ മാത്രമേ നൽകാനാകൂവെന്ന് സഖ്യകക്ഷിയായ സമാജ് വാദി പാർട്ടി നിലപാടെടുത്തത്തോടെ തർക്കം മുറുകുമെന്ന് ഉറപ്പായി.

നിർണായക നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രമാണുള്ളത്. ഇന്നലെ ദില്ലിയിൽ വെച്ചാണ് അഖിലേഷ് യാദവുമായി കോൺ​ഗ്രസ് നേതാക്കൾ കൂടികാഴ്ച നടത്തിയത്. ആകെ 403 സീറ്റിൽ 181 സീറ്റുകളാണ് കോൺ​ഗ്രസ് ആവശ്യപ്പെടുന്നതെന്നും, 24 സീറ്റേ നൽകാനാവൂ എന്നുമാണ് സമാജ്വാദി പാർട്ടി അറിയിച്ചത്. വിദേശത്തുള്ള രാഹുൽ ​ഗാന്ധി തിരിച്ചുവന്ന ശേഷം അഖിലേഷുമായി കൂടികാഴ്ച നടത്തുമെന്നാണ് വിവരം. നിലവിൽ യുപി നിയമസഭയിൽ രണ്ട് സീറ്റുമാത്രമുള്ള കോൺ​ഗ്രസ് ഇരൂനൂറോളം സീറ്റ് ചോദിക്കുന്നതിനെ നേരത്തേ ബിജെപി പരിഹസിച്ചിരുന്നു.

അതിനിടെ മഥുരയിലെ രണ്ട് ദിവസത്തെ യോ​ഗത്തിൽ മൂന്ന് മാസത്തേക്കുള്ള തെരഞ്ഞെടുപ്പ് പ്രചാരണ തന്ത്രങ്ങൾ തയാറാക്കിയ ശേഷം മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് അപ്രതീക്ഷിതമായാണ് ദില്ലിയിലെത്തി നേതൃത്വവുമായി കൂടികാഴ്ച നടത്തിയത്. പാർട്ടി അധ്യക്ഷൻ നിതിൻ നവീനുമായും അമിത് ഷായുമായും സ്ഥാനാർത്ഥി നിർണയം സംബന്ധിച്ചാണ് ചർച്ച നടന്നുവെന്നാണ് വിവരം. മഥുരയിലെ യോ​ഗത്തിൽ ബൂത്ത് തലത്തിൽ പാർട്ടിയിൽ ഏകോപനം ശക്തിപ്പെടുത്താൻ തീരുമാനിച്ചു. ചുമതലകളിൽ വീഴ്ച വരുത്തുന്ന നേതാക്കൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും നിതിൻ നവീൻ യോ​ഗത്തിൽ മുന്നറിയിപ്പ് നൽകി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കിലോമീറ്ററിന് നിരക്ക് 8 രൂപ മാത്രം; പ്രതിഷേധവുമായി ഓട്ടോ-ടാക്സി തൊഴിലാളികൾ; ​ഗ്രീൻ എസ്എം ഇ-ടാക്സിക്ക് ഇനി രജിസ്ട്രേഷൻ നടത്തേണ്ടെന്ന് സർക്കാർ
അമ്മയുടെ പുസ്തക പ്രകാശന ചടങ്ങിലേക്ക് ക്ഷണിക്കാൻ രാഹുൽ വിളിച്ചു, സംസാരിക്കാൻ കൂട്ടാക്കാതെ സ്റ്റാലിൻ; വിവാദങ്ങൾക്ക് പിന്നാലെ വിശദീകരണം