Asianet News MalayalamAsianet News Malayalam

LPG: ജനത്തിന് ഉപകാരമില്ല; വാണിജ്യ സിലിണ്ടറിന് വില കുറച്ച് കേന്ദ്ര സര്‍ക്കാര്‍

 ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, മറ്റ് വ്യാപാര സ്ഥാപനങ്ങൾ എന്നിവ ഉപയോഗിക്കുന്ന വാണിജ്യ എൽപിജിയുടെ വിലയാണ് കുറഞ്ഞത് 
 

commercial LPG rate was cut by rupees 36 per 19 kg cylinder
Author
Trivandrum, First Published Aug 1, 2022, 10:08 AM IST

തിരുവനന്തപുരം: വാണിജ്യ എൽപിജിയുടെ വില കുറച്ച് കേന്ദ്ര സർക്കാർ. ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, മറ്റ് വ്യാപാര സ്ഥാപനങ്ങൾ എന്നിവ ഉപയോഗിക്കുന്ന വാണിജ്യ എൽപിജിയുടെ വിലയാണ് കുറച്ചത്.  19 കിലോ സിലിണ്ടറിന് 36 രൂപയുടെ കുറവാണു ഉണ്ടാകുക.1991 രൂപയാണ് പുതിയ വില. അതേസമയം ഗാർഹിക പാചക വാതക വിലയിൽ മാറ്റമൊന്നുമില്ല. വില കുറവ് സാധാരണക്കാർക്ക് ആശ്വാസമാകില്ല. കാരണം ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, മറ്റ് വ്യാപാര സ്ഥാപനങ്ങൾ എന്നിവ പാചക വാതക വില കുറച്ചത്കൊണ്ട് ഉത്പന്നങ്ങളുടെ വില കുറയ്ക്കുന്നില്ല. പ്രത്യക്ഷമായും പരോക്ഷമായും ഇതിലൂടെ കുടുബ ബഡ്ജറ്റിന് യാതൊരു സഹായവും ലഭിക്കുന്നില്ല. 

Read Also: ഒല - ഊബർ ലയനം; കമ്പനികൾ പറയുന്നത് ഇങ്ങനെ

ജൂലൈയിൽ ഗാർഹികാവശ്യത്തിനുള്ള പാചകവാതകത്തിന്റെ വില സർക്കാർ വർധിപ്പിച്ചിരുന്നു. സിലിണ്ടറിന് 50 രൂപയുടെ വ‌ർധനയാണ് വരുത്തിയത്. ഇതോടെ കൊച്ചിയിൽ സിലിണ്ടറിന് 1050 രൂപയായിരുന്നു വില. രണ്ട് മാസത്തിനിടയിൽ മൂന്നാമത്തെ തവണയാണ് വീട്ടാവശ്യത്തിനുള്ള പാചകവാതക വില കേന്ദ്ര  സർക്കാർ വർദ്ധിപ്പിച്ചത്. ആദ്യം 50 രൂപയുടെയും പിന്നീട് 3 രൂപ 50 പൈസയുടെയും വർധനവാണ് വരുത്തിയത്. 2021 ഏപ്രിലിന് ശേഷം ഗാർഹിക സിലിണ്ടറിന് 240 രൂപയിലധികമാണ് വില വർധിച്ചത്. കഴിഞ്ഞ തവണ 3.50 രൂപയുടെ വർധന വരുത്തിയതോടെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും ഗാര്‍ഹിക സിലിണ്ടറിന്റെ വില 1000 കടന്നിരുന്നു. വിലക്കയറ്റത്തിനിടെ ഗാർഹിക പാചകവാതക വില  കുറയ്ക്കാത്തത് ജനത്തിന് കൂടുതൽ ബുദ്ധിമുട്ടാകും. 

Read Also: വിമാന യാത്രയ്ക്ക് ചെലവ് കുറയും; ഇന്ധന നിരക്ക് 12 ശതമാനം കുറച്ചു

അതേസമയം, വാണിജ്യാവശ്യത്തിനുള്ള എല്‍പിജി സിലിണ്ടര്‍ വില കേന്ദ്ര സർക്കാർ കുറച്ചിരുന്നു.  188 രൂപയാണ് ഒരു സിലിണ്ടർ വിലയിൽ ഉണ്ടായ കുറവ്. വാണിജ്യ ആവശ്യങ്ങൾക്കായുള്ള പാചക വാതക സിലിണ്ടറിന്റെ പുതിയ വില 2035 രൂപയാണ്. എന്നാൽ അപ്പോഴും  ​ഗാ‍ർഹിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന സിലിണ്ടറിന്റെ വിലയിൽ മാറ്റമുണ്ടായിരുന്നില്ല 

Read Also: വൈദ്യുതി കുടിശ്ശിക വേഗം തീർക്കൂ: സംസ്ഥാനങ്ങളോട് പ്രധാനമന്ത്രി

മെയ് മാസം  വാണിജ്യാവശ്യത്തിനുള്ള (commercial use) പാചകവാതക വില സർക്കാർ വർധിപ്പിച്ചിരുന്നു. മാർച്ചിൽ വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന് 106 രൂപ 50 പൈസ കൂട്ടി. ഗാർഹിക പാചക വാതക വില കുറയാതെ അടുക്കള ബഡ്‌ജറ്റ്‌ കുറഞ്ഞേക്കില്ല.


 
 
 

Follow Us:
Download App:
  • android
  • ios