ഉച്ചത്തിൽ പാട്ടുവച്ചു, ശേഷം അമ്മയെ, മുത്തച്ഛനെ, സഹോദരിയെ, ബന്ധുവിനെ വെട്ടിക്കൊന്നു കുഴിച്ചുമൂടി 17-കാരൻ

Published : Nov 06, 2022, 07:34 PM IST
ഉച്ചത്തിൽ പാട്ടുവച്ചു, ശേഷം അമ്മയെ, മുത്തച്ഛനെ, സഹോദരിയെ, ബന്ധുവിനെ വെട്ടിക്കൊന്നു കുഴിച്ചുമൂടി 17-കാരൻ

Synopsis

ത്രിപുരയിലെ ധലായിൽ അമ്മയെയും  അനുജത്തിയേയും അപ്പൂപ്പനെയും ബന്ധുവിനെയും 17കാരൻ വെട്ടിക്കൊന്ന് കുഴിച്ചുമൂടി.

ധലാ: ത്രിപുരയിലെ ധലായിൽ അമ്മയെയും  അനുജത്തിയേയും അപ്പൂപ്പനെയും ബന്ധുവിനെയും 17കാരൻ വെട്ടിക്കൊന്ന് കുഴിച്ചുമൂടി. ഉറങ്ങി കിടക്കുകയായിരുന്നവരെയാണ് കൊലപ്പെടുത്തിത്. മണിക്കൂറുകൾക്കുള്ളിൽ പ്രതി പിടിയിലായി. ശനിയാഴ്ച രാത്രി വൈകിയാണ് കുട്ടി ഉറങ്ങിക്കിടക്കുകയായിരുന്ന മുത്തച്ഛൻ (70), അമ്മ (32), 10 വയസുകാരിയായ  സഹോദരി, ബന്ധുവായ മറ്റൊരു സ്ത്രീ (42) എന്നിവരെ കോടാലി ഉപയോഗിച്ച് കൊലപ്പെടുത്തിയത്.

നാലുപേരെയും കൊലപ്പെടുത്തിയ ശേഷം, കുട്ടി അവരുടെ വീടിന് പിന്നിലെ  സെപ്റ്റിക് ടാങ്കിനായി എടുത്ത കുഴിയിൽ മൃതദേഹങ്ങൾ കുഴിച്ചിടുകയുമായിരുന്നു. ബസ് കണ്ടക്ടറായ കുട്ടിയുടെ പിതാവ് ഹരാധൻ ദേബ്  അർധരാത്രിയോടെ വീട്ടിലെത്തിയപ്പോൾ മൃതദേഹം കണ്ടെത്തുകയും പൊലീസിൽ അറിയിക്കുകയുമായിരുന്നു എന്ന് പൊലീസിനെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.

ദേബ് വീട്ടിലെത്തിയപ്പോൾ എല്ലായിടത്തും രക്തം ചിതറി തെറിച്ച് കിടക്കുന്നതാണ് കണ്ടത്.  തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.  പ്രതിയായ 17- കാരൻ നേരത്തെ സ്വന്തം വീട്ടിൽ മോഷണം നടത്തിയിട്ടുണ്ട്. ഉറ്റവരെ കൊല്ലുമ്പോഴും, അവരുടെ നിലവിള പുറത്തു കേൾക്കാതിരിക്കാൻ പ്രതി ഉച്ചത്തിൽ പാട്ട് വച്ചിരുന്നതായും പൊലീസ് പറയുന്നു. കുട്ടി കമ്പ്യൂട്ടർ ഗെയിമിന് അടിമയാണെന്നും ഓൺലൈൻ ഗെയിമിനായാണ് വീട്ടിൽ നിന്ന് പണം മോഷ്ടിച്ചിരുന്നത്. പ്രതി ടെലിവിഷനും  അടിമയാണെന്നും ക്രൈം ഇൻവെസ്റ്റിഗേഷൻ ഷോകൾ താൽപര്യപൂർവം ആസ്വദിച്ചിരുന്നതായും പിതാവിന്റെയും നാട്ടുകാരുടെയും മൊഴി ഉദ്ധരിച്ച് പൊലീസ് പറഞ്ഞു. 

Read more:  ഭക്ഷണം കൊടുത്തിരുന്ന തെരുവ് നായ വണ്ടിയിടിച്ച് ചത്തു; മനംനൊന്ത് 19കാരി ആത്മഹത്യ ചെയ്തു

ശനിയാഴ്ച കൊലപാതകം നടത്തിയ ശേഷം കാണാതായ പ്രതിയ ഞായറാഴ്ച പുലർച്ചയോടെ പൊലീസ് പിടികൂടുകയായിരുന്നു. സമീപത്തെ ചന്തയിൽ നിന്നാണ് 17-കാരനെ പൊലീസ് പിടികൂടിയത്. കുട്ടിയെ ചോദ്യം ചെയ്തു വരികയാണെന്നും മറ്റാർക്കെങ്കിലും കുറ്റകൃത്യത്തിൽ പങ്കുണ്ടോ എന്നതടക്കം പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിവാഹമോചിതയുടെ അസാധാരണ തീരുമാനം; പരമോന്നത കോടതി അപൂർവ്വമെന്ന് പറഞ്ഞ നന്മ, ഭർത്താവിൽ നിന്ന് ജീവനാംശമായി ഒന്നും വേണ്ട
ഒരുക്കങ്ങൾ നടക്കുമ്പോൾ നവവരനെ തേടി വിവാഹവേദിയിലേക്ക് കയറി വന്നത് പൊലീസ്; ഡിഗ്രി പഠനകാലത്തെ കൊടുചതി, യുവതിയുടെ പരാതിയിൽ അറസ്റ്റ്