മധ്യപ്രദേശിൽ ക്ഷേത്രത്തിന് സമീപം തീ‍ർത്ഥാടകർക്ക് ഇടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 12 പേർക്ക് ദാരുണാന്ത്യം

Published : Oct 18, 2026, 07:38 AM IST
Madhya Pradesh Temple Truck Accident

Synopsis

മധ്യപ്രദേശിൽ തീർത്ഥാടകർക്ക് ഇടയിലേക്ക് ട്രക്ക് പാഞ്ഞുകയറി അപകടം. 12 പേർ മരിച്ചു. ​ഗ്വാളിയാറിലെ ശീതല മാത ക്ഷേത്രത്തിന് സമീപമാണ് അപകടം. നിയന്ത്രണം നഷ്ടപ്പെട്ട ട്രക്ക് പൊലീസ് ചെക്ക് പോയ്ൻ്റ് തകർത്ത് തീർത്ഥാടകർക്ക് ഇടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു.

​ഗ്വാളിയാ‌ർ: മധ്യപ്രദേശിൽ തീർത്ഥാടകർക്ക് ഇടയിലേക്ക് ട്രക്ക് പാഞ്ഞുകയറി 12 മരണം. ​ഗ്വാളിയാറിലെ ശീതല മാതാ ക്ഷേത്രത്തിന് സമീപം നിന്നവർക്ക് ഇടയിലേക്കാണ് ട്രക്ക് പാഞ്ഞുകയറിയത്. രണ്ട് പൊലീസുകാരടക്കം 29 ഓളം പേർ പരിക്കേറ്റ് ചികിത്സയിലാണ്. ആറുപേരുടെ പരിക്ക് ഗുരുതരമാണ്.

ഞായറാഴ്ച പുലർച്ചെ ഒന്നരയോടെ ആണ് സംഭവം. നെല്ല് കയറ്റിവരികയായിരുന്ന ട്രക്ക് കുത്തനെ ഉള്ള ഇറക്കം ഇറങ്ങിവരുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെടുകയും പൊലീസ് ചെക്ക് പോയ്ൻ്റ് തകർത്ത് തീർത്ഥാടകർക്ക് ഇടയിലേക്ക് പാഞ്ഞുകയറുകയുമായിരുന്നു. അപകടത്തിൽ ക്ഷേത്രത്തിൻ്റെ ഗേറ്റും ചുറ്റുമതിലും തകർന്നു. ഉടൻതന്നെ ആംബുലൻസ് അടക്കം എത്തിച്ച് രക്ഷാപ്രവർത്തനം ആരംഭിക്കുകയും പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.

ഭാരവാഹനങ്ങൾക്ക് നിയന്ത്രണമുള്ള മേഖലയിലൂടെ ആണ് ട്രക്ക് കടന്നുവന്നതെന്നും അപകടത്തിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന രണ്ട് പൊലീസുകാർക്ക് പരിക്കേറ്റുവെന്നും ​ഗ്വാളിയാർ എസ്എസ്പി ധർമ്മവീർ സിങ് പറഞ്ഞു. പരിക്കുകളോടെ 39 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും ഇതിൽ 12 പേർ മരണപ്പെട്ടുവെന്നും എസ്എസ്പി അറിയിച്ചു. ആറോളം പേരുടെ പരിക്ക് ഗുരുതരമാണെന്നും മറ്റുള്ളവരുടെ പരിക്ക് നിസ്സാരമാണെന്നും അദ്ദേഹം വ്യക്തമാക്കി.

സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ​ഗ്വാളിയാർ കളക്ടർ രുചിക ചൗഹാൻ അറിയിച്ചു. ബാരിക്കേഡുകളും നവരാത്രി ആഘോഷങ്ങളുടെ ഭാ​ഗമായി സ്ഥാപിച്ച പൊലീസ് ചെക്ക് പോയ്ൻ്റും മറികടന്ന് ട്രക്ക് എത്തിയതിനെക്കുറിച്ച് അന്വേഷിക്കാൻ ജില്ലാ കളക്ട‍ർ നിർദേശം നൽകിയിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ദില്ലിയിലെ മിന്നൽ സമരങ്ങൾ ഇന്നും തുടരും; ഇന്ന് സമരപ്രഖ്യാപനങ്ങളിലെ, സിജെപിയെ നിരീക്ഷിച്ച് പൊലീസ്
കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം; മരണം 19 ആയി, ഒരാളുടെ നില ​ഗുരുതരം, 25പേർക്ക് പരിക്ക്