വീണ്ടും ട്രംപിന്‍റെ താരിഫ് ഭീഷണി, ഇത്തവണ 200 ശതമാനം! ഇന്ത്യക്ക് കനത്ത തിരിച്ചടിയാകും, ജനറിക് മരുന്ന് ഇറക്കുമതി തടയുക ലക്ഷ്യം

Published : Jul 22, 2026, 08:06 AM IST
donald trump

Synopsis

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറക്കുമതി ചെയ്യുന്ന ജനറിക് മരുന്നുകൾക്ക് ഘട്ടംഘട്ടമായി വൻ നികുതി ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചു. അമേരിക്കൻ മരുന്ന് നിർമ്മാണം പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിടുന്ന ഈ നീക്കം, യുഎസ് വിപണിയിലേക്ക് 40% മരുന്നുകളും കയറ്റുമതി ചെയ്യുന്ന ഇന്ത്യയെ കാര്യമായി ബാധിച്ചേക്കാം.

വാഷിംഗ്ടൺ: അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ജനറിക് (ബ്രാൻഡ് ഇല്ലാത്ത) മരുന്നുകൾക്ക് ഘട്ടംഘട്ടമായി വൻതോതിൽ നികുതി ചുമത്തുമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. ജനറിക് മരുന്നുകളുടെ ഉത്പാദനം അമേരിക്കയിലേക്ക് തന്നെ തിരികെ കൊണ്ടുവരുന്നതിനും ആഭ്യന്തര നിർമ്മാണം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ അടിയന്തര നടപടിയെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ വ്യക്തമാക്കി. പുതിയ പ്രഖ്യാപനപ്രകാരം, 2026 ഓഗസ്റ്റ് ഒന്ന് മുതൽ അടുത്ത രണ്ട് വർഷത്തേക്ക് ഇറക്കുമതി ചെയ്യുന്ന ജനറിക് മരുന്നുകൾക്ക് പൂജ്യം ശതമാനം നികുതിയായിരിക്കും ഉണ്ടായിരിക്കുക.

എന്നാൽ മൂന്നാം വർഷത്തിൽ (2028 ഓഗസ്റ്റ് മുതൽ) ഇത് 100 ശതമാനമായും, അതിനുശേഷം 200 ശതമാനമായും കുത്തനെ ഉയർത്താനാണ് അമേരിക്ക ലക്ഷ്യമിടുന്നത്. അനുവദിച്ച സമയപരിധിക്കുള്ളിൽ അമേരിക്കയിൽ പ്ലാന്‍റുകളും ഉൽപ്പാദന സൗകര്യങ്ങളും നിർമ്മിക്കാത്ത കമ്പനികൾക്കുള്ള പിഴയായാണ് ഈ ഉയർന്ന നികുതി ചുമത്തുന്നതെന്ന് ട്രംപ് വ്യക്തമാക്കി. അതേസമയം, പേറ്റന്‍റുള്ളതും ബ്രാൻഡഡ് ആയതുമായ മരുന്നുകൾക്ക് നിലവിലുള്ള നയം മാറ്റമില്ലാതെ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോകത്തിന്‍റെ 'ഔഷധശാല' എന്ന് അറിയപ്പെടുന്ന ഇന്ത്യയെ ഈ തീരുമാനം കാര്യമായി ബാധിച്ചേക്കുമെന്നാണ് വിലയിരുത്തൽ. അമേരിക്ക ഉപയോഗിക്കുന്ന മൊത്തം ജനറിക് മരുന്നുകളുടെ അളവിൽ ഏകദേശം 40 ശതമാനവും ഇന്ത്യയിൽ നിന്നാണ് കയറ്റി അയക്കുന്നത്. പ്രതിരോധ സമ്മർദ്ദം, പ്രമേഹം, അർബുദം തുടങ്ങിയ രോഗങ്ങൾക്കുള്ള മരുന്നുകളും ഗർഭനിരോധന ഗുളികകളും ഇന്ത്യൻ കമ്പനികളാണ് അമേരിക്കൻ വിപണിയിലേക്ക് വൻതോതിൽ എത്തിക്കുന്നത്.

രണ്ടു വർഷത്തെ സമയപരിധി ലഭിക്കുന്നത് ഇന്ത്യൻ കമ്പനികൾക്ക് തങ്ങളുടെ വിതരണ ശൃംഖല പുനഃക്രമീകരിക്കാനും അമേരിക്കയിൽ കൂടുതൽ നിക്ഷേപം നടത്താനും താൽക്കാലിക ആശ്വാസം നൽകുന്നുണ്ട്. എങ്കിലും, വരും വർഷങ്ങളിൽ നികുതി 100-ഉം 200-ഉം ശതമാനമായി ഉയർന്നാൽ, കുറഞ്ഞ ചിലവിൽ അമേരിക്കയിലേക്ക് മരുന്നുകൾ കയറ്റി അയക്കുന്ന ഇന്ത്യൻ കമ്പനികളുടെ സാമ്പത്തിക ഭദ്രതയെ അത് രൂക്ഷമായി ബാധിച്ചേക്കാം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'പാറ്റകളുടെ' സമരം ഏറ്റെടുത്ത് കോണ്‍ഗ്രസ്, ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തിൽ ഉറച്ച് സമരം; പ്രതിഷേധം പാർലമെന്റിലേക്ക്
പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസിന്റെ മിന്നൽ പ്രതിഷേധത്തിന്റെ കാരണം, വെളിപ്പെടുത്തി രാഹുൽ, വീഡിയോ സന്ദേശം