ഫെബ്രുവരി ഒന്നുമുതല്‍ എല്ലാ ട്രെയിനുകളും ഓടിത്തുടങ്ങുമോ? യാത്രക്കാര്‍ അറിയേണ്ടത്

By Web TeamFirst Published Jan 23, 2021, 2:40 PM IST
Highlights

നിരവധിപ്പേരാണ് സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള ഈ പ്രചാരണം പങ്കുവച്ചിരിക്കുന്നത്.

ദില്ലി: 2021 ഫെബ്രുവരി 1 മുതല്‍ രാജ്യത്തെ എല്ലാ ട്രെയിന്‍ സര്‍വ്വീസുകളും പുനരാരംഭിക്കുമെന്ന് വ്യാജ പ്രചാരണം. എല്ലാ പാസഞ്ചര്‍ ട്രെയിനുകള്‍,
ലോക്കല്‍ ട്രെയിനുകള്‍, സ്പെഷ്യല്‍ ട്രെയിനുകള്‍ എന്നിവ ഫെബ്രുവരി ഒന്നുമുതല്‍ പുനരാരംഭിക്കുമെന്നാണ് പ്രചാരണം. മുംബൈയിലെ ലോക്കല്‍ ട്രെയിന്‍
അടക്കമുള്ളവ പൂര്‍ണമായ രീതിയില്‍ സര്‍വ്വീസ് നടത്തുമെന്നും പ്രചാരണം അവകാശപ്പെടുന്നുണ്ട്. നിരവധിപ്പേരാണ് സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള ഈ പ്രചാരണം പങ്കുവച്ചിരിക്കുന്നത്.

പ്രചാരണം വ്യാജം

എന്നാല്‍ ഈ പ്രചാരം വ്യാജമാണെന്നാണ് പിഐബിയുടെ വസ്തുതാ പരിശോധന വിഭാഗം വിശദമാക്കുന്നത്. ഈ പ്രചാരണത്തോടൊപ്പമുള്ള ചിത്രം വ്യാജമായി നിര്‍മ്മിച്ചതാണെന്നും പിഐബി പറയുന്നു. പൂര്‍ണമായ രീതിയില്‍ ട്രെയിന്‍ സര്‍വ്വീസുകള്‍ പുനരാരംഭിക്കുന്നതിനേക്കുറിച്ച് റെയില്‍വേ ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്നും പിഐബി വിശദമാക്കുന്നു.

दावा: एक तस्वीर में दावा किया जा रहा है कि रेलवे बोर्ड ने 1 फरवरी 2021 से सभी पैसेंजर ट्रेन, लोकल ट्रेन और यात्री स्पेशल ट्रेन चालू करने का ऐलान किया है। : यह दावा फ़र्ज़ी है। ने ऐसी कोई घोषणा नहीं की है।

— PIB Fact Check (@PIBFactCheck)


​​
 

click me!