നിർണായക നീക്കത്തിന് ടിടിവി ദിനകരൻ; എൻഡിഎ സഖ്യത്തിൽ നിന്നും പിന്മാറാനൊരുങ്ങുന്നു

Published : Sep 02, 2025, 12:06 PM IST
TTV DINAKARAN

Synopsis

എൻഡിഎയുമായുള്ള സഖ്യത്തിൽ നിന്നും പിൻവാങ്ങാൻ ഒരുങ്ങുകയാണ് അമ്മ മക്കൾ മുന്നേറ്റ കഴകം ജനറൽ സെക്രട്ടറി ടിടിവി ദിനകരൻ. ഡിസംബറിൽ മാത്രമേ മുന്നണി ബന്ധം സംബന്ധിച്ച കാര്യത്തിൽ തീരുമാനമെടുക്കുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.

ചെന്നൈ: എൻ ഡി എയുമായുള്ള സഖ്യത്തിൽ നിന്നും പിൻമാറാനൊരുങ്ങി അമ്മ മക്കൾ മുന്നേറ്റ കഴകം ജനറൽ സെക്രട്ടറി ടി ടി വി ദിനകരൻ. എൻഡിഎയുടെ ഭാഗമാണെന്ന നിലപാട് ആവർത്തിച്ചിരുന്ന ദിനകരൻ തിങ്കളാഴ്ച മാധ്യമങ്ങളെ കണ്ടപ്പോഴാണ് നിലപാടിൽ മാറ്റം വരുത്തിയത്. ഡിസംബറിൽ മാത്രമേ മുന്നണി ബന്ധം സംബന്ധിച്ച കാര്യത്തിൽ തീരുമാനമെടുക്കുകയുള്ളൂവെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

2024-ൽ ഞങ്ങൾ ബി. ജെ. പി.യെ നിരുപാധികം പിന്തുണച്ചു, കാരണം ഇന്ത്യയുടെ ക്ഷേമത്തിന് അത് ശരിയായ കാര്യമാണെന്ന് ഞങ്ങൾ വിശ്വസിച്ചു. അതുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നാം തവണയും പ്രധാനമന്ത്രിയാകണമെന്ന് ഞങ്ങൾ ആഗ്രഹിച്ചു. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പ് ലോക്സഭാ തിരഞ്ഞെടുപ്പിൽ നിന്ന് വ്യത്യസ്തമാണ്. ഡിസംബറോടെ സഖ്യത്തെക്കുറിച്ചുള്ള ഞങ്ങളുടെ നിലപാട് അറിയിക്കും, ദിനകരൻ തെൻകാശിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു പ്രവർത്തകരുടെയും ഭാരവാഹികളുടെയും വികാരം കണക്കിലെടുത്ത ശേഷം മാത്രമേ എനിക്ക് തീരുമാനമെടുക്കാൻ കഴിയൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എ ഐ എ ഡി എം കെ നേതാവ് ഒ പനീർസെൽവം പാർട്ടിയുടെ ഐക്യത്തിന് വേണ്ടി ആഹ്വാനം ചെയ്യുകയും ചെയ്തു. എ ഐ എ ഡി എം കെയ്ക്ക് നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാൻ എല്ലാ വിഭാഗങ്ങളും ഒന്നിച്ചു നിൽക്കണമെന്ന് ഒ പനീർസെൽവം ആഹ്വാനം ചെയ്തു. 

മുന്നണി സംബന്ധിച്ച ചോദ്യത്തിന് ടി വി കെയുമായി സഖ്യമുണ്ടാക്കുന്ന കാര്യവും അദ്ദേഹം തള്ളിക്കളഞ്ഞില്ല. എന്നാൽ  ലോക്സഭാ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും വ്യത്യസ്തമാണെന്നും എ എം എം കെ പ്രവർത്തകരുടെ വികാരം കണക്കിലെടുത്ത ശേഷമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുകയുള്ളൂവെന്നും ദിനകരൻ പറഞ്ഞു. 

PREV
Read more Articles on
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി; പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ, നിരവധി വിമാനങ്ങൾ റദ്ദാക്കുകയും വൈകുകയും ചെയ്യുന്നു
കോടതി കൂടെ നിന്നു, ഒമ്പത് മാസം ഗർഭിണിയായ സുനാലി ഖാത്തൂനും മകനും തിരിച്ച് ഇന്ത്യയിലെത്തി, നാട് കടത്തിയിട്ട് 6 മാസം