7 വർഷം മുമ്പ് ഭാര്യയെ വിട്ട് അപ്രത്യക്ഷനായ യുവാവ്; വേറൊരു യുവതിക്കൊപ്പം അതാ റീലിൽ, കണ്ടത് ഭാര്യ തന്നെ; അറസ്റ്റ്

Published : Sep 02, 2025, 11:28 AM IST
insta reel arrest

Synopsis

ഏഴ് വർഷം മുമ്പ് ഭാര്യയെയും കുടുംബത്തെയും ഉപേക്ഷിച്ച് കാണാതായ യുവാവ് ഇൻസ്റ്റാഗ്രാം റീലിലൂടെ വെളിപ്പെട്ടു. ലുധിയാനയിൽ മറ്റൊരു സ്ത്രീയോടൊപ്പം ജീവിക്കുകയായിരുന്ന ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.

ലക്നൗ: ഭാര്യയെയും കുടുംബത്തെയും ഉപേക്ഷിച്ച് ഏഴ് വർഷം മുമ്പ് അപ്രത്യക്ഷനായ ഒരു യുവാവിനെ ഇൻസ്റ്റാഗ്രാം റീൽ വഴി കണ്ടെത്തി. ഉത്തർപ്രദേശിലെ ഹർദോയിയിലാണ് സംഭവം. തന്‍റെ ഭർത്താവ് മറ്റൊരു സ്ത്രീയോടൊപ്പം ഇൻസ്റ്റാഗ്രാം റീലിൽ പ്രത്യക്ഷപ്പെട്ടത് കണ്ടാണ് ഭാര്യ പൊലീസിൽ വിവരമറിയിച്ചത്. ജിതേന്ദ്ര കുമാർ എന്ന ബാബ്ലുവിനെ 2018 മുതലാണ് കാണാതായത്. 2017-ൽ ഷീലുവിനെ വിവാഹം കഴിച്ച ഇവർ ഒരു വർഷത്തിനുള്ളിൽ വേർപിരിയാൻ തീരുമാനിച്ചിരുന്നു.

സ്ത്രീധനത്തിന്റെ പേരിൽ ഷീലുവിനെ നിരന്തരം ഉപദ്രവിക്കുകയും, സ്വർണമാലയും മോതിരവും ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇത് നൽകാത്തതിനെ തുടർന്ന് ഷീലുവിനെ വീട്ടിൽ നിന്ന് ഇറക്കിവിട്ടു. തുടർന്ന്, ഷീലുവിന്‍റെ കുടുംബം സ്ത്രീധന പീഡനത്തിന് പൊലീസിൽ പരാതി നൽകി. സ്ത്രീധനക്കേസ് അന്വേഷിച്ചുകൊണ്ടിരിക്കെ ജിതേന്ദ്രയെ ദുരൂഹ സാഹചര്യത്തിൽ കാണാതാവുകയായിരുന്നു.

2018 ഏപ്രിൽ 20ന് ജിതേന്ദ്രയുടെ അച്ഛൻ മകനെ കാണാനില്ലെന്ന് പറഞ്ഞ് പൊലീസിൽ പരാതി നൽകി. അന്വേഷണത്തിൽ ഒരു തുമ്പും ലഭിക്കാതെ വന്നതോടെ, ജിതേന്ദ്രയുടെ കുടുംബം ഷീലുവിനെയും ബന്ധുക്കളെയും കൊലപാതക കുറ്റത്തിന് പ്രതിയാക്കി. വർഷങ്ങളോളം ജിതേന്ദ്രയുടെ തിരോധാനത്തിന് പിന്നിലെ സത്യമറിയാതെ ഷീലു പ്രതീക്ഷയോടെ ജീവിച്ചു. ഏഴ് വർഷത്തിന് ശേഷം ഒരു ദിവസം ജിതേന്ദ്രയെ മറ്റൊരു സ്ത്രീയോടൊപ്പം ഇൻസ്റ്റാഗ്രാം റീലിൽ ഷീലു കാണുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ഷീലു ഉടൻ തന്നെ കൊട്‌വാലി സൻഡില പൊലീസിനെ വിവരമറിയിച്ചു.

പൊലീസ് അന്വേഷണത്തിൽ ജിതേന്ദ്ര സ്വന്തം തിരോധാനം ആസൂത്രണം ചെയ്ത് ലുധിയാനയിലേക്ക് താമസം മാറുകയായിരുന്നുവെന്ന് കണ്ടെത്തി. അവിടെ അദ്ദേഹം മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു പുതിയ ജീവിതം ആരംഭിക്കുകയായിരുന്നു. എന്നാൽ, സോഷ്യൽ മീഡിയയിലെ സാന്നിധ്യം വഴി ഈ തട്ടിപ്പ് പുറത്തുവന്നു. ഷീലുവന്‍റെ പരാതിയിലും സോഷ്യൽ മീഡിയയിൽ നിന്നുള്ള തെളിവുകളുടെയും അടിസ്ഥാനത്തിൽ ജിതേന്ദ്രയെ കസ്റ്റഡിയിലെടുത്തതായി സൻഡില സർക്കിൾ ഓഫീസർ സന്തോഷ് സിംഗ് സ്ഥിരീകരിച്ചു. ബഹുഭാര്യത്വം, വഞ്ചന, സ്ത്രീധന പീഡനം എന്നിവയുമായി ബന്ധപ്പെട്ട നിയമവിഭാഗങ്ങൾ പ്രകാരം കേസെടുത്തു. ജിതേന്ദ്ര ഇപ്പോൾ സൻഡില പൊലീസിന്‍റെ കസ്റ്റഡിയിലാണ്. തുടർ നിയമനടപടികൾ പുരോഗമിക്കുകയാണ്.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

യാത്രക്കാരുടെ ശ്രദ്ധക്ക്, ആശ്വാസ വാർത്ത! 30 സ്പെഷ്യൽ ട്രെയിനുകൾ, 37 ട്രെയിനുകളിൽ 116 അധിക കോച്ചുകൾ; ഇൻഡിഗോ യാത്രാ പ്രതിസന്ധി പരിഹരിക്കാൻ റെയിൽവേ
ഇൻഡിഗോ പ്രതിസന്ധി, സിഇഒയ്ക്ക് ഗുരുതര പിഴവ്, കാരണം കാണിക്കൽ നോട്ടീസുമായി ഡിജിസിഎ, പീറ്റർ എൽബേഴ്‌സ് പുറത്തേക്കെന്ന് സൂചന