ബിജെപി നേതാക്കളുടെ നബി വിരുദ്ധ പരാമർശം, അപലപിച്ച് തുർക്കിയും 

Published : Jun 08, 2022, 09:03 AM IST
ബിജെപി നേതാക്കളുടെ നബി വിരുദ്ധ പരാമർശം, അപലപിച്ച് തുർക്കിയും 

Synopsis

അന്താരാഷ്ട്ര തലത്തിലുണ്ടായ പ്രതിസന്ധി മറികടക്കാൻ കേന്ദ്ര സർക്കാർ തിരക്കിട്ട നീക്കങ്ങൾ നടത്തുന്നതിനിടെയാണ് തുർക്കിയും ബിജെപി നേതാക്കളുടെ നബി വിരുദ്ധ പരാമർശത്തിനെതിരെ രംഗത്തെത്തിയത്.

ദില്ലി: ബിജെപി നേതാക്കളുടെ നബി വിരുദ്ധ പരാമർശം അന്താരാഷ്ട്ര തലത്തിൽ ഇന്ത്യക്ക് തിരിച്ചടിയാകുകയാണ്. ഇറാഖ്, ലിബിയ, യുഎഇ, മലേഷ്യ, ഖത്തർ,  അടക്കം 15 രാജ്യങ്ങളാണ് പരാമർശത്തെ അപലപിച്ച് രംഗത്തെത്തിയത്. ഏറ്റവും ഒടുവിൽ തുർക്കിയാണ്  പ്രവാചക വിരുദ്ധ പരാമർശത്തെ അപലപിച്ചത്. അന്താരാഷ്ട്ര തലത്തിലുണ്ടായ പ്രതിസന്ധി മറികടക്കാൻ കേന്ദ്ര സർക്കാർ തിരക്കിട്ട നീക്കങ്ങൾ നടത്തുന്നതിനിടെയാണ് തുർക്കിയും ബിജെപി നേതാക്കളുടെ നബി വിരുദ്ധ പരാമർശത്തിനെതിരെ രംഗത്തെത്തിയത്. ഇന്ത്യ മാപ്പു പറയണം എന്നാണ് ഖത്തറും ചില രാജ്യങ്ങളും വിദേശത്തെ ഇസ്ലാമിക സംഘടനകളും നിർദ്ദേശിക്കുന്നത്. പ്രസ്താവന നടത്തിയവർക്കെതിരെ ബിജെപി നടപടി സ്വീകരിച്ചിട്ടുണ്ട്. നേതാക്കൾക്കെതിരായ നടപടിയെ മലേഷ്യ സ്വാഗതം ചെയ്തു. നബി വിരുദ്ധ പരാമർശത്തിൽ ഗൾഫ് രാജ്യങ്ങളുടെ പ്രതിഷേധം തണുപ്പിക്കാൻ പ്രധാനമന്ത്രി ഇടപെട്ടേക്കുമെന്നാണ് വിവരം. സുഹൃദ് രാജ്യങ്ങളുമായി സംസാരിക്കാനാണ് സാധ്യത.

ചാനൽ ചർച്ചയിൽ പ്രവാചകനെ നിന്ദിച്ചു; ബിജെപി വനിതാ നേതാവിനെതിരെ കേസ്

എട്ട് വർഷത്തിനിടെ മോദി സർക്കാറിനെ സമാനതകളില്ലാത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് പാർട്ടി വക്താക്കളുടെ വിദ്വേഷ പരാമർശങ്ങൾ. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് പാർട്ടിക്കും അന്താരാഷ്ട്ര തലത്തിൽ രാജ്യത്തിന്‍റെ പ്രതിച്ഛായക്കും ഗുണമാകില്ലെന്ന വിലയിരുത്തലിലാണ് ബിജെപി. നബി വിരുദ്ധ പരാമര്‍ശം സൃഷ്ടിച്ച വിവാദങ്ങള്‍ ശക്തമായതിനിടെ പാർട്ടി വക്താക്കൾക്ക് ബിജെപി മാർഗനിർദ്ദേശങ്ങൾ നൽകി. ഒരു മതത്തെയും വിമർശിക്കാൻ പാടില്ലെന്നാണ് പാര്‍ട്ടി വക്താക്കള്‍ക്ക് നൽകിയ നിര്‍ദ്ദേശം. പാർട്ടി നിർദ്ദേശിക്കുന്നവർ മാത്രം ചർച്ചകളിൽ പങ്കെടുത്താൽ മതിയെന്നും നിര്‍ദ്ദേശമുണ്ട്. മത ചിഹ്നങ്ങളെ വിമർശിക്കരുതെന്നും പാര്‍ട്ടി വക്താക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കി. സങ്കീർണ്ണമായ സർക്കാർ വിഷയങ്ങളെ കുറിച്ച് സംസാരിക്കരുത്. സർക്കാരിന്‍റെ വികസന പദ്ധതികൾക്ക് മുൻതൂക്കം നൽകാനും നിർദേശമുണ്ട്. ഏറെ പണിപ്പെട്ടാണ് പ്രധാനമന്ത്രി അന്താരാഷ്ട്ര തലത്തില്‍  ബന്ധങ്ങൾ മെച്ചപ്പെടുത്തിയത്.  ഇത് തകർക്കുന്ന നിലപാട് പാടില്ലെന്നും ബിജെപി നിർദ്ദേശിക്കുന്നു. 

പ്രവാചക നിന്ദാ പരാമർശം : നൂപുർ ശർമയ്ക്ക് ദില്ലി പൊലീസിന്റെ സുരക്ഷ

വിവാദ പരാമർശത്തിൽ ബിജെപി നേതാവ് നുപുർ ശർമ്മയെ മുബൈ പൊലീസ് ചോദ്യം ചെയ്യും. ജൂൺ 22ന് മുംബൈ പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് നോട്ടീസ് നൽകി. റാസ അക്കാദമി ജോയിന്‍റ് സെക്രട്ടറി ഇർഫാൻ ഷെയ്ക് എന്നയാൾ നൽകിയ പരാതിയിലാണ് നടപടി. മതവികാരം വ്രണപ്പെടുത്തൽ, രണ്ട് വിഭാഗങ്ങൾക്കിടയിൽ സ്പർദ്ധയുണ്ടാക്കുക തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. താനെയിലെ അമ്പർനാഥിലും നൂപുർ ശർമ്മയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മുസ്ലിം വെൽഫയർ കമ്മറ്റിയുടെ പരാതിയിലാണ് നടപടി. 

പ്രവാചക നിന്ദ: ഇന്ത്യയിൽ ചാവേർ ആക്രമണത്തിന് പദ്ധതി, നാല് സംസ്ഥാനങ്ങൾ ലക്ഷ്യമിട്ട് അൽ ഖ്വയ്ദ


 

PREV
Read more Articles on
click me!

Recommended Stories

എഐപിസി ചെയർമാൻ പ്രവീൺ ചക്രവർത്തി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി
ഒടുവിൽ മൗനം വെടിഞ്ഞ് ഇൻഡിഗോ സിഇഒ, 'ഇന്ന് 1000ത്തിലധികം സർവീസ് റദ്ദാക്കി, പരിഹാരം വൈകും, ഡിസംബർ 15 നുള്ളിൽ എല്ലാം ശരിയാകും'