
ദില്ലി: ഉത്തർപ്രദേശ് ബിജെപിയിലെ തർക്കത്തെ പരിഹസിച്ച് എസ്പി അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. കസേരയ്ക്ക് വേണ്ടി നേതാക്കൾ തമ്മിലുളള തർക്കം സംസ്ഥാനത്തിന്റെ ഭരണത്തെ ബാധിക്കുന്നു. ബിജെപി ആഭ്യന്തര കലാപത്തിന്റെ ചളിക്കുണ്ടിൽ മുങ്ങിയിരിക്കുകയാണ്. മറ്റ് പാർട്ടികളെ അട്ടിമറിച്ച ബിജെപിക്കാർ ഇപ്പോൾ സ്വന്തം പാർട്ടിക്കത്ത് അതിന് ശ്രമിക്കുകയാണെന്നും അഖിലേഷ് പരിഹസിച്ചു. സമൂഹ മാധ്യമമായ എക്സിലാണ് അഖിലേഷ് കുറിപ്പ് പങ്കുവെച്ചത്.
ജോലി സ്ഥലത്തെ പുകവലി; 1997 നും 2012 നും ഇടയിൽ ജനിച്ചവർ 'കൂടിയ പുകവലി'ക്കാരെന്ന് റിപ്പോർട്ട്
ഉത്തർപ്രദേശിൽ ബിജെപി കേന്ദ്ര നേതൃത്വം നിർണായക തീരുമാനമെടുക്കണമെന്നാണ് എംഎൽഎമാരുടെ ആവശ്യം. നിലവിൽ സംസ്ഥാനത്ത് പാർട്ടിയുടെ അവസ്ഥ വളരെ മോശമാണെന്നും, ഈ പോക്ക് പോയാൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വിജയിക്കില്ലെന്നും ബാദൽപൂർ എംഎൽഎ രമേശ് മിശ്ര കഴിഞ്ഞ ദിവസം തുറന്നടിച്ചു. കേന്ദ്ര നേതൃത്വം വലിയ തീരുമാനമെടുക്കണമെന്നാണ് പ്രവർത്തകരുടെ വികാരമെന്നും രമേശ് പറയുന്നു. എംഎൽഎമാരുടെ ഈ തുറന്ന് പറച്ചിലിനെയാണ് അഖിലേഷും ആയുധമാക്കുന്നത്.
ജോലി സ്ഥലത്തെ പുകവലി; 1997 നും 2012 നും ഇടയിൽ ജനിച്ചവർ 'കൂടിയ പുകവലി'ക്കാരെന്ന് റിപ്പോർട്ട്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam