കശ്മീരിൽ പ്രമുഖ ടിവി താരം അമ്രീൻ ഭട്ടിനെ ഭീകരർ വെടിവെച്ച് കൊലപ്പെടുത്തി

Published : May 25, 2022, 10:41 PM ISTUpdated : May 25, 2022, 10:42 PM IST
കശ്മീരിൽ പ്രമുഖ ടിവി താരം അമ്രീൻ ഭട്ടിനെ ഭീകരർ വെടിവെച്ച് കൊലപ്പെടുത്തി

Synopsis

ലഷ്കർ ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം. മൂന്നംഗ സംഘമാണ് അമ്രീനെതിരെ വെടിയുതിർത്തത്

ശ്രീനഗർ: ജമ്മു കശ്മീരിൽ പ്രമുഖ ടിവി താരം അമ്രീൻ ഭട്ട് ഭീകരരുടെ വെടിയേറ്റ് കൊലപ്പെട്ടു. ഇന്ന് വൈകിട്ടാണ് ഇവർക്ക് നേരെ ആക്രമണം ഉണ്ടായത്. സ്വദേശമായ ബുദ്ഗാം ജില്ലയിലെ ചദൂരയ്ക്കടുത്ത് ഹിഷ്റൂ പ്രദേശത്ത് വെച്ചായിരുന്നു അമ്രീനെതിരെ ആക്രമണം നടന്നത്. ആക്രമണം നടക്കുമ്പോൾ അമ്രീൻ വീടിന് പുറത്ത് നിൽക്കുകയായിരുന്നുവെന്നാണ് വിവരം. അമ്രീന്റെ ഒപ്പമുണ്ടായിരുന്ന പത്ത് വയസുള്ള മരുമകന് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു. എന്നാൽ കുട്ടി അപകട നില തരണം ചെയ്തു. ലഷ്കർ ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം. മൂന്നംഗ സംഘമാണ് അമ്രീനെതിരെ വെടിയുതിർത്തത്. ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. 35 വയസായിരുന്നു. 

PREV
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി; പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ, നിരവധി വിമാനങ്ങൾ റദ്ദാക്കുകയും വൈകുകയും ചെയ്യുന്നു
കോടതി കൂടെ നിന്നു, ഒമ്പത് മാസം ഗർഭിണിയായ സുനാലി ഖാത്തൂനും മകനും തിരിച്ച് ഇന്ത്യയിലെത്തി, നാട് കടത്തിയിട്ട് 6 മാസം