'ദയവായി നിങ്ങളത് ചെയ്യരുത്'; സർക്കാരിൻ്റെ ജനപ്രിയ പ്രഖ്യാപനങ്ങളിൽ ആഘോഷങ്ങൾ പാടില്ലെന്ന് ടിവികെ

Published : May 12, 2026, 08:25 PM ISTUpdated : May 12, 2026, 08:30 PM IST
TVK Vijay

Synopsis

തമിഴ്‌നാട്ടിൽ വിജയിയുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം, ആരാധനാലയങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സമീപമുള്ള 717 ടാസ്മാക് മദ്യശാലകൾ അടച്ചുപൂട്ടാൻ ഉത്തരവിട്ടു. ഈ തീരുമാനത്തെ ആഘോഷിക്കുമ്പോൾ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് പാർട്ടി പ്രവർത്തകർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

ചെന്നൈ: തമിഴ്‌നാട്ടിൽ വിജയിയുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം അധികാരമേറ്റതിന് പിന്നാലെ സുപ്രധാന തീരുമാനങ്ങളുമായി മുന്നോട്ട് പോവുകയാണ്. മുഖ്യമന്ത്രിയായതിന് പിന്നാലെ വിജയ് എടുത്ത ആദ്യത്തെ പ്രധാന തീരുമാനങ്ങളിലൊന്നാണ് മദ്യശാലകൾക്കുള്ള നിയന്ത്രണം. ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബസ് സ്റ്റാൻഡുകൾ എന്നിവയുടെ 500 മീറ്റർ ചുറ്റളവിൽ പ്രവർത്തിക്കുന്ന 717 ടാസ്മാക് മദ്യശാലകൾ രണ്ടാഴ്ചയ്ക്കുള്ളിൽ അടച്ചുപൂട്ടാൻ അദ്ദേഹം ഉത്തരവിട്ടു. ഇതിൽ 276 എണ്ണം ആരാധനാലയങ്ങൾക്ക് അടുത്തും, 186 എണ്ണം വിദ്യാലയങ്ങൾക്ക് അടുത്തും, 255 എണ്ണം ബസ് സ്റ്റാൻഡുകൾക്ക് സമീപവുമാണ് പ്രവർത്തിക്കുന്നത്. ഈ ഉത്തരവിന് പിന്നാലെയാണ് പാർട്ടി പ്രവർത്തകർക്ക്, ടിവികെയുടെ ഔദ്യോഗിക എക്സ് ഹാൻഡിൽ വഴി പ്രത്യേക നിർദേശം പാർട്ടി നേതൃത്വം നൽകിയിരിക്കുന്നത്.

സർക്കാരിന്റെ ഈ തീരുമാനങ്ങളെ ആഘോഷിക്കുമ്പോൾ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് പാർട്ടി അണികൾക്ക് ടി.വി.കെ. കർശന നിർദ്ദേശം നൽകി. പൊതുഗതാഗതത്തെ ബാധിക്കുന്ന തരത്തിലോ ജനങ്ങൾക്ക് തടസ്സമാകുന്ന തരത്തിലോ പാതയോരങ്ങളിൽ ബാനറുകളോ പോസ്റ്ററുകളോ സ്ഥാപിക്കരുത്. പൊതുജനങ്ങൾക്ക് അസൗകര്യമുണ്ടാക്കുന്ന രീതിയിലുള്ള ആഘോഷങ്ങൾ ഒഴിവാക്കണമെന്നും ആവശ്യപ്പെടുന്ന നേതൃത്വം, ഈ നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പും നൽകുന്നു. തമിഴ്‌നാടിന്റെ ക്ഷേമത്തിനാണ് മുൻഗണനയെന്നും മുഖ്യമന്ത്രി ഏൽപ്പിച്ച ഉത്തരവാദിത്തം ജനങ്ങൾക്കായി വിനിയോഗിക്കുമെന്നും പാർട്ടി വ്യക്തമാക്കി. മദ്യനിയന്ത്രണത്തിനായുള്ള ദീർഘകാലമായുള്ള ആവശ്യത്തിനുള്ള ആദ്യപടിയായാണ് ടാസ്‌മാക് കേന്ദ്രങ്ങളുടെ എണ്ണം വെട്ടിക്കുറക്കുന്ന തീരുമാനം എടുത്തിരിക്കുന്നത്.

 

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കൗമാരപ്രായക്കാരൻ്റെ മരണം തണ്ണിമത്തൻ കഴിച്ചതിനെ തുടർന്നെന്ന് ബന്ധുക്കൾ; വിശദമായ പരിശോധന വേണമെന്ന് ഡോക്ടർമാർ
മുഖ്യമന്ത്രി വിജയ്‍യുടെ ഓഫീസില്‍ അഡീഷണൽ സെക്രട്ടറിയായി മലയാളി; തമിഴ്നാട്ടില്‍ ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി