തമിഴ്‌നാട്ടിൽ വൻ മുന്നേറ്റമുണ്ടാക്കുമെന്ന് സർവേ ഫലം; ഡിഎംകെ സഖ്യം ജയിച്ച രണ്ട് സീറ്റുകളിൽ വിജയ് മത്സരിച്ചേക്കും

Published : Feb 09, 2026, 12:12 PM IST
vijay tvk

Synopsis

വരാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ നടൻ വിജയ് രണ്ട് സീറ്റുകളിൽ മത്സരിച്ചേക്കുമെന്ന് സൂചന. ചെന്നൈയിലെ വിരുഗമ്പാക്കം അല്ലെങ്കിൽ വേളാച്ചേരി, തിരുച്ചിറപ്പള്ളി ഈസ്റ്റ് എന്നിവിടങ്ങളിലാണ് മത്സരിക്കാൻ സാധ്യത

ചെന്നൈ: തമിഴ്‌നാട്ടിൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയ് രണ്ട് സീറ്റിൽ മത്സരിച്ചേക്കും. ചെന്നൈ നഗരത്തിലുൾപ്പെടുന്ന ഒരു സീറ്റിലും തിരുച്ചിറപ്പള്ളി ഈസ്റ്റിലും മത്സരിക്കുമെന്നാണ് വിവരം. ചെന്നൈയിൽ വിരുഗമ്പാക്കത്ത് മത്സരിക്കുന്നതിനാണ് പ്രഥമ പരിഗണന. ഇതോടൊപ്പം വേളാച്ചേരിയും പരിഗണനയിലുണ്ട്. സംസ്ഥാനത്ത് നടത്തിയ സർവേകളിൽ ചെന്നൈയിൽ ടിവികെ പാർട്ടിക്ക് മുന്നേറ്റമുണ്ടാകുമെന്നാണ് വിലയിരുത്തൽ. ഇതിൻ്റെ അടിസ്ഥാനത്തിലാണ് രണ്ട് സീറ്റിൽ വിജയ് മത്സരിക്കാൻ ആലോചിക്കുന്നത്. ഇതിലൂടെ ഈ മണ്ഡലങ്ങളിലും സമീപ മണ്ഡലങ്ങളിലും പാർട്ടിക്ക് അനുകൂലമായി വോട്ടർമാരെ ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുമെന്നാണ് കരുതുന്നത്. മൂന്ന് മണ്ഡലങ്ങളിലും 2021ൽ ഡിഎംകെ സഖ്യത്തിൻ്റെ സ്ഥാനാർത്ഥികളാണ് ജയിച്ചത്. ഇതോടൊപ്പം ന്യൂനപക്ഷ വോട്ടുകൾ ഏറെയുള്ള മേഖലയാണ് തിരുച്ചിറപ്പള്ളി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കനിമൊഴി വഴി രാഹുൽ ഗാന്ധി നേരിട്ട് ആവശ്യപ്പെട്ടു, വഴങ്ങാതെ സ്റ്റാലിൻ, ഗിരീഷ് ചോദാങ്കറിന് 'സീനിയോരിറ്റി' പോരെന്ന് ഡി.എം.കെ, സീറ്റ് ചർച്ച വഴിമുട്ടി
കുളത്തിനടുത്ത് നിന്ന് നായകൾ അസാധാരണമായി കുരച്ചു; ശബ്‌ദം കേട്ടെത്തിയ നാട്ടുകാർ കണ്ടത് ആറ് വയസുകാരിയുടെ മൃതദേഹം