കുളത്തിനടുത്ത് നിന്ന് നായകൾ അസാധാരണമായി കുരച്ചു; ശബ്‌ദം കേട്ടെത്തിയ നാട്ടുകാർ കണ്ടത് ആറ് വയസുകാരിയുടെ മൃതദേഹം

Published : Feb 09, 2026, 10:34 AM IST
Dogs

Synopsis

ബിഹാറിലെ ധർബംഗയിൽ 6 വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി. കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ കുളത്തിനരികിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ വികാസ് മാത്തോ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

ധർബംഗ: ബിഹാറിലെ ധർബംഗ ജില്ലയിൽ ആറ് വയസുകാരി ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടു. സംഭവത്തിൽ ദൃക്സാക്ഷി മൊഴിയുടെ അടിസ്ഥാനത്തിൽ വികാസ് മാത്തോ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാരും നാട്ടുകാരും തിരച്ചിൽ നടത്തുന്നതിനിടെ സമീപത്തെ കുളത്തിനടുത്ത് നിന്ന് നായകളുടെ അസാധാരണ കുരച്ചിൽ കേട്ടിരുന്നു. ഇവിടെ തിരച്ചിൽ നടത്തിയപ്പോഴാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം അയൽവാസികളായ കൂട്ടുകാർക്കൊപ്പം കുളത്തിനടുത്ത് കളിക്കാൻ പോയതായിരുന്നു പെൺകുട്ടി. ഏറെ വൈകിയിട്ടും പെൺകുട്ടി തിരികെ വന്നില്ല. വികാസ് മാത്തോ പെൺകുട്ടിയെ വലിച്ചുകൊണ്ടുപോയെന്ന് കൂട്ടുകാർ പറഞ്ഞതോടെ നാട്ടുകാർ സ്ഥലത്ത് തിരച്ചിൽ നടത്തി. എന്നാൽ കുട്ടി എവിടെയെന്ന് കണ്ടെത്താനായില്ല. ഇതിനിടെയാണ് നായകൾ കുരയ്ക്കുന്ന ശബ്ദം കേട്ടത്.

സ്ഥലത്തെത്തിയ പൊലീസ്, മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കുട്ടി ക്രൂര പീഡനത്തിന് ഇരയായാണ് കൊല്ലപ്പെട്ടതെന്ന് വ്യക്തമായതോടെ നാട്ടുകാർ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി. കൊല്ലപ്പെട്ട കുട്ടിയുടെ സുഹൃത്തുക്കളിൽ നിന്ന് മൊഴിയെടുത്ത പൊലീസ് 22കാരനായ പ്രതിയെ വൈകാതെ അറസ്റ്റ് ചെയ്തു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മണിപ്പൂരിൽ വീണ്ടും അശാന്തി പടരുന്നു, നിരവധി വീടുകൾക്ക് രാത്രി തീയിട്ടു, ഉഖ്രുലിൽ സംഘർഷം രൂക്ഷം, കർഫ്യൂ പ്രഖ്യാപിച്ചു; പുതിയ സർക്കാരിന് വലിയ വെല്ലുവിളി
റഷ്യൻ എണ്ണ വാങ്ങുന്നത് ഇന്ത്യ അവസാനിപ്പിച്ചോ ? ചോദ്യത്തിന് കേന്ദ്രമന്ത്രിക്ക് മൗനം, യുഎസ് എണ്ണ ഇന്ത്യൻ താൽപര്യത്തിനെതിരല്ലെന്ന് വിശദീകരണം