പുതുക്കോട്ടയിൽ പുലിവാലായി ടിവികെ റാലി, അനുമതിയില്ലാതെ സ്‌കൂട്ടർ റാലി, ഗതാഗത തടസ്സമുണ്ടാക്കി; 40 പ്രവർത്തകർക്കെതിരെ കേസ്

Published : Nov 02, 2025, 03:00 PM IST
TVK chief Vijay

Synopsis

പുതുക്കോട്ടയിൽ മുൻകൂർ അനുമതിയില്ലാതെ സ്‌കൂട്ടർ റാലി നടത്തിയ 40 തമിഴക വെട്രി കഴകം പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. വഴിയോര കച്ചവടക്കാർക്ക് കുട വിതരണം ചെയ്യുന്ന പരിപാടിയുടെ ഭാഗമായിരുന്ന റാലി നഗരത്തിൽ ഗതാഗത തടസ്സമുണ്ടാക്കി.  

ചെന്നൈ: മുൻകൂർ അനുമതിയില്ലാതെ പുതുക്കോട്ടയിൽ സ്‌കൂട്ടർ റാലി നടത്തിയതിന് വിജയുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകം വീണ്ടും വിവാദത്തിൽ.  40 തമിഴക വെട്രി കഴകം (ടി.വി.കെ.) പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. വഴിയോര കച്ചവടക്കാർക്ക് കുടകൾ വിതരണം ചെയ്യുന്ന പരിപാടിക്ക് മുന്നോടിയായാണ് പ്രവർത്തകർ റാലി സംഘടിപ്പിച്ചത്. നിയമലംഘനം നടത്തിയ റാലി നഗരത്തിൽ ഗതാഗത തടസ്സമുണ്ടാക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട്, ജില്ലാ സെക്രട്ടറി ഉൾപ്പെടെയുള്ള ടി.വി.കെ. പ്രവർത്തകർക്കെതിരെയാണ് പോലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്. അനുമതിയില്ലാതെ സംഘം ചേരുക, ഗതാഗത തടസ്സമുണ്ടാക്കുക തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഹോംഗാർഡ് ഒഴിവ് 187, ഒഡിഷയിലെ എയർസ്ട്രിപ്പിൽ നിലത്തിരുന്ന് 8000ത്തോളം പേർ പരീക്ഷയെഴുതി
വോട്ടര്‍മാര്‍ 6.41 കോടിയിൽ നിന്ന് 5.43 കോടിയായി!, തമിഴ്‌നാട് വോട്ടർ പട്ടികയിൽ വൻ ശുദ്ധീകരണം, 97 ലക്ഷം പേരുകൾ നീക്കം ചെയ്തു