ഉപരാഷ്ട്രപതിയുടെ വെരിഫിക്കേഷന്‍ ബാഡ്ജ് നീക്കി ട്വിറ്റര്‍; വിവാദമായതോടെ പുനസ്ഥാപിച്ചു

By Web TeamFirst Published Jun 5, 2021, 12:26 PM IST
Highlights

സ്വകാര്യ അക്കൗണ്ട് കഴി‌‌ഞ്ഞ വര്‍ഷം ജൂലൈ മുതല്‍ നിഷ്ക്രിയമാണെന്നും ആറ് മാസം ഉപയോഗിച്ചില്ലെങ്കില്‍ ബ്ലൂ ടിക്ക് നീക്കം ചെയ്യുമെന്നാണ് കമ്പനിയുടെ നയമെന്നും ട്വിറ്റർ 

ഉപരാഷ്ട്രപതി വെങ്കയ്യനായിഡുവിന്‍റെ സ്വകാര്യ അക്കൗണ്ടിന്‍റെ വെരിഫിക്കേഷന്‍ ബാഡ്ജ് ട്വിറ്റര്‍ നീക്കം ചെയ്തു. നടപടി വിവാദമായതോടെ മണിക്കൂറുകള്‍ക്ക് ശേഷം ബ്ലൂ ടിക്ക് ട്വിറ്റർ പുനസ്ഥാപിച്ചു. സ്വകാര്യ അക്കൗണ്ട് കഴി‌‌ഞ്ഞ വര്‍ഷം ജൂലൈ മുതല്‍ നിഷ്ക്രിയമാണെന്നും ആറ് മാസം ഉപയോഗിച്ചില്ലെങ്കില്‍ ബ്ലൂ ടിക്ക് നീക്കം ചെയ്യുമെന്നാണ് കമ്പനിയുടെ നയമെന്നും ട്വിറ്റർ അറിയിച്ചു.  

കേന്ദ്രസർക്കാരും ട്വിറ്ററും തമ്മിലുള്ള പോര് തുടരുന്നതിനിടയില്‍ ബ്ലൂടിക്ക് നീക്കം ചെയ്തതതാണ് വിവാദത്തിന് കാരണമായിരുന്നു. ആര്‍എസ്എസ് മേധാവി മോഹൻ ഭാഗവതിന്‍റെയും  മറ്റ് ആര്‍എസ്എസ്  നേതാക്കളായ സുരേഷ് ജോഷി, സുരേഷ് സോണി, കൃഷ്ണ ഗോപാൽ, അരുൺകുമാർ എന്നിവരുടെയും ബാഡ്ജ്   ട്വിറ്റര്‍ നീക്കം ചെയ്തു

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!