
ശ്രീനഗർ: ജമ്മു കശ്മീരിലെ ഗണ്ടേർബാലിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ രണ്ട് ബിഎസ്എഫ് ജവാന്മാർക്ക് വീരമൃത്യു. കടയില്‍ സാധനങ്ങൾ വാങ്ങാനെത്തിയ ജവാന്മാർക്ക് നേരെ ബൈക്കുകളിലെത്തിയ തീവ്രവാദികള്‍ വെടിയുതിർക്കുകയായിരുന്നു.
ഒരു ജവാന്‍ സംഭവസ്ഥലത്തും രണ്ടാമത്തെ ജവാന്‍ ആശുപത്രിയിലും വച്ചാണ് മരണപ്പെട്ടത്. കൊല്ലപ്പെട്ട ജവാന്മാരുടെ കൈവശമുണ്ടായിരുന്ന തോക്കുകൾ തീവ്രവാദികൾ കവർന്നതായി പൊലീസ് അറിയിച്ചു. തീവ്രവാദികൾക്കായുള്ള തിരച്ചില്‍ ശക്തമാക്കിയതായും പൊലീസ് വ്യക്തമാക്കി.
കഴിഞ്ഞ ആഴ്ച ജമ്മു കശ്മീരിലുണ്ടായ തീവ്രവാദി ആക്രമണത്തിൽ ഒരു കേണലടക്കം ഏഴോളം ജവാൻമാർ കൊല്ലപ്പെട്ടിരുന്നു. ഇതിനു തിരിച്ചടിയായി ഹിസ്ബുൾ മുജാഹീദീൻ തലവൻ റിയാസ് നായ്കൂ അടക്കമുള്ളവരെ സൈന്യം വധിച്ചിരുന്നു.