സ്വകാര്യ ബസില്‍ 20കാരി പീഡനത്തിനിരയായി; അതിക്രമം ഡ്രെെവർ കാബിനുള്ളില്‍, ഒരാള്‍ അറസ്റ്റില്‍

Published : Dec 16, 2023, 12:53 PM IST
സ്വകാര്യ ബസില്‍ 20കാരി പീഡനത്തിനിരയായി; അതിക്രമം ഡ്രെെവർ കാബിനുള്ളില്‍, ഒരാള്‍ അറസ്റ്റില്‍

Synopsis

യാത്ര പുറപ്പെട്ട ശേഷം ബസ് ജീവനക്കാര്‍ കാബിന്‍ ഉള്ളില്‍ നിന്ന് പൂട്ടുകയും പാട്ട് ഉറക്കെ വയ്ക്കുകയും ചെയ്തു.

കാണ്‍പൂര്‍: ഓടികൊണ്ടിരുന്ന സ്വകാര്യ ബസില്‍ 20കാരിയായ ദളിത് യുവതി പീഡനത്തിനിരയായി. കഴിഞ്ഞ ശനിയാഴ്ച്ച രാത്രിയാണ് സംഭവം. ഉത്തര്‍പ്രദേശിലെ കാണ്പൂരില്‍ നിന്നും രാജസ്ഥാനിലെ ജയ്പൂരിലേക്ക് യാത്ര ചെയ്യുകയായിരുന്നു യുവതിയാണ് പീഡനത്തിനിരയായത്. രാജസ്ഥാനിലെത്തും മുന്‍പ് ബസ് ജീവനക്കാരായ ആരിഫ് ഖാന്‍(22), ലളിത് കുമാര്‍(24) എന്നിവരാണ് ഇരുപതുകാരിയെ പീഡിപ്പിച്ചത്. ആരിഫിനെ അറസ്റ്റ് ചെയ്തതായി രാജസ്ഥാന്‍ പൊലീസ് അറിയിച്ചു. ഒളിവില്‍ പോയ ലളിത് എന്നയാള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായും ഉടന്‍ പിടികൂടുമെന്നും പൊലീസ് വ്യക്തമാക്കി. 

ജോലി ആവശ്യത്തിനായി ജയ്പൂരിലേക്ക് പോവുകയായിരുന്നു പെണ്‍കുട്ടി. തിരക്കേറിയ ബസായതിനാലാണ് പെണ്‍കുട്ടി ഡ്രൈവറുടെ കാബിനില്‍ കയറി ഇരുന്നത്. യാത്ര പുറപ്പെട്ട ശേഷം ബസ് ജീവനക്കാര്‍, ഈ കാബിന്‍ ഉള്ളില്‍ നിന്ന് പൂട്ടുകയും പാട്ട് ഉറക്കെ വയ്ക്കുകയും ചെയ്തു. ഇതിനാലാണ് പീഡനവിവരം മറ്റ് യാത്രക്കാര്‍ അറിയാതിരുന്നത്. തുടര്‍ന്ന് യുവതി എമര്‍ജന്‍സി അലാറം മുഴക്കി മറ്റ് യാത്രക്കാരെ വിവരം അറിയിക്കുകയായിരുന്നു. ബസ് നിര്‍ത്തിയപ്പോഴാണ് ലളിത് ഓടി രക്ഷപ്പെട്ടത്. ആരിഫിനെ യാത്രക്കാര്‍ ചേര്‍ന്ന് പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. 


കാണാതായ മധ്യവയസ്‌കന്റെ മൃതദേഹം വെള്ളക്കെട്ടില്‍

ഹരിപ്പാട്: കാണാതായ ഗൃഹനാഥന്റെ മൃതദേഹം വെള്ളക്കെട്ടില്‍ കണ്ടെത്തി. കാര്‍ത്തികപ്പള്ളി മഹാദേവി അജ്മല്‍ നിവാസില്‍ പ്രസാദിന്റെ (54) മൃതദേഹമാണ് ഇന്നലെ ഉച്ചയോടെ കുടുംബ വീടിന് സമീപത്തുള്ള വെള്ളക്കെട്ടില്‍ കണ്ടെത്തിയത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി മുതല്‍ പ്രസാദിനെ കാണാനില്ലായിരുന്നു. പാലക്കാട് ജോലിക്കായി പോകുന്നു എന്നു പറഞ്ഞാണ് തിങ്കളാഴ്ച രാത്രി വീട്ടില്‍ നിന്നും ഇറങ്ങിയതെന്ന് ബന്ധുക്കള്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. എന്നാല്‍ പിന്നീട് വീട്ടുകാര്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ സ്വിച്ച് ഓഫ് ആയിരുന്നു. തുടര്‍ന്നാണ് വീട്ടുകാര്‍ തൃക്കുന്നപ്പുഴ പൊലീസില്‍ പരാതി നല്‍കിയത്. പൊലീസ് അന്വേഷണം നടന്നു വരുമ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ്, ഹരിപ്പാട് അഗ്‌നിരക്ഷ സേന എന്നിവര്‍ എത്തിയാണ് മൃതദേഹം കരക്ക് എത്തിച്ചത്. മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍. ഭാര്യ: ബീന, മക്കള്‍: ആരോമല്‍, അജ്മല്‍.

കാണാതായ മധ്യവയസ്‌കന്റെ മൃതദേഹം വെള്ളക്കെട്ടില്‍; 'വീട്ടില്‍ നിന്നിറങ്ങിയത് ജോലിക്ക് പോകുന്നെന്ന് പറഞ്ഞ്' 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

എൽപിജി സിലിണ്ടറുകളുടെ ക്ഷാമം രൂക്ഷം, ബെംഗളൂരിൽ മാർച്ച് 10 മുതൽ ഹോട്ടലുകൾ അടച്ചിടുമെന്ന് ഉടമകളുടെ സംഘടന
വിമാനക്കമ്പനികള്‍ക്ക് ഇരുട്ടടി; പ്രവര്‍ത്തനച്ചെലവ് കുതിച്ചുയരുന്നു, സര്‍ക്കാരിന്റെ സഹായം തേടി വ്യോമയാന മേഖല