ബൈക്ക് നിയന്ത്രണം വിട്ട് ട്രക്കിനടിയിലേക്ക് വീണ് യുവാക്കൾക്ക് ദാരുണാന്ത്യം

Published : Nov 16, 2025, 02:10 AM IST
accident death

Synopsis

ഒരു ബൈക്കിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ഇവർ യാത്ര ചെയ്ത ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞതോടെ ഇരുവരും റോഡിൽ വീണു. പിന്നാലെ വന്ന ട്രക്ക് ഇരുവരുടെയും ദേഹത്തിലൂടെ കയറിയിറങ്ങുകയായിരുന്നു.

തിരുവനന്തപുരം : നാഗർകോവിലിൽ വാഹനാപകടത്തിൽ 2 യുവാക്കൾക്ക് ദാരുണാന്ത്യം. അപ്‌ടാ മാർക്കറ്റിന് സമീപമുണ്ടായ അപകടത്തിൽ ബന്ധുക്കളായ യുവാക്കൾ മരിച്ചു. തേരേകാൽപുതൂർ സ്വദേശികളായ ദിനേശ് (25), ഇശക്കിയപ്പൻ (25) എന്നിവരാണ് മരിച്ചത്. ഇലക്ട്രീഷ്യൻമാരായ ഇരുവരും കഴിഞ്ഞ ദിവസം രാത്രി ജോലി കഴിഞ്ഞ് നാഗർകോവിലിൽനിന്നു വീട്ടിലേക്ക് വരുമ്പോഴായിരുന്നു അപകടം. ഒരു ബൈക്കിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ഇവർ യാത്ര ചെയ്ത ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞതോടെ ഇരുവരും റോഡിൽ വീണു. പിന്നാലെ വന്ന ട്രക്ക് ഇരുവരുടെയും ദേഹത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്തുവെച്ച് മരിച്ചു. നാഗർകോവിൽ പൊലീസ് അന്വേഷണം തുടങ്ങി. 

 

PREV
Read more Articles on
click me!

Recommended Stories

എഐപിസി ചെയർമാൻ പ്രവീൺ ചക്രവർത്തി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി
ഒടുവിൽ മൗനം വെടിഞ്ഞ് ഇൻഡിഗോ സിഇഒ, 'ഇന്ന് 1000ത്തിലധികം സർവീസ് റദ്ദാക്കി, പരിഹാരം വൈകും, ഡിസംബർ 15 നുള്ളിൽ എല്ലാം ശരിയാകും'