
ദില്ലി: അഞ്ഞൂറ് കിടക്കകൾ വീതമുള്ള രണ്ട് കൊവിഡ് ആശുപത്രികൾക്ക് പിഎം കെയേഴ്സ് ഫണ്ടിൽ നിന്ന് ധനസഹായം നൽകുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സംസ്ഥാനത്തെ കൊവിഡ് ചികിത്സ മെച്ചപ്പെടുത്താൻ ഈ സഹായം വളരെയധികം സഹായിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ട്വീറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
പട്നയിലെയും മുസാഫിർപൂരിലെയും 500 കിടക്കകളുള്ള ആശുപത്രികൾ ഉടൻ ഉദ്ഘാടനം നിർവ്വഹിക്കുമെന്ന് തുടർന്നുള്ള ട്വീറ്റുകളിൽ പിഎംഒ അറിയിച്ചു. വെന്റിലേറ്റർ സംവിധാനമുളള 125 ഐസിയു കിടക്കകളും 375 സാധാരണ കിടക്കകളുമാണ് ഈ ആശുപത്രികളിലുള്ളത്. ഓരോ കിടക്കയ്ക്കും ഓക്സിജൻ സംവിധാനവുമുണ്ട്.
ഏതാനും മാസങ്ങൾക്കുള്ളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബീഹാർ ഏറ്റവും കൂടുതൽ കൊവിഡ് കേസുകളുള്ള സംസ്ഥാനങ്ങളിലൊന്നാണ്. രാജ്യത്തെ കൊവിഡ് സജീവമായ പത്ത് സംസ്ഥാനങ്ങളിൽ ഒന്ന് ബീഹാറാണെന്ന് ഓഗസ്റ്റ് 11 ന് നടന്ന അവലോകന യോഗത്തിൽ പ്രധാനമന്ത്രി മോദി വെളിപ്പെടുത്തിയിരുന്നു. ഈ സംസ്ഥാനങ്ങൾ കൊവിഡിനെ പരാജയപ്പെടുത്തിയാത് മഹാമാരിക്കെതിരെയുള്ള മികച്ച പോരാട്ട വിജയമായിരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam