
ദില്ലി: നിർബന്ധിത മതപരിവർത്തനമെന്ന ബജ്റംഗ്ദളിന്റെ പരാതിയിൽ മലയാളി വൈദികനടക്കം രണ്ട് പേരെ പേരെ ഉത്തർപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ സാഹിബാബാദിൽ താമസിക്കുന്ന പാസ്റ്റർ വിനോദിനെയും പ്രേംചന്ദ് ജാതവിനെയുമാണ് ഉത്തർപ്രദേശിലെ ഗാസിയാബാദ് പൊലീസ് അറസ്റ്റ് ചെയ്തത്. പണം നൽകി പിന്നാക്ക വിഭാഗക്കാരെ മതം മാറ്റാൻ ശ്രമിച്ചെന്നാണ് പരാതി. കേസിൽ അന്വേഷണം തുടരുകയാണെന്നും യുപി പൊലീസ് അറിയിച്ചു.
പണവും സഹായവും വാഗ്‌ദാനം ചെയ്ത് ഗായിസാബാദിലെ എസ്‌സി വിഭാഗക്കാരായവരെ മതം മാറ്റുന്നുവെന്നാണ് പരാതിയിൽ ബജ്റംഗ്‌ദൾ നേതാവായ പ്രബാൽ ഗുപ്‌ത പരാതിയിൽ ആരോപിച്ചിരിക്കുന്നത്. പ്രേംചന്ദ് ജാതവിൻ്റെ സ്വദേശമായ രാഹുൽ വിഹാറിൽ ഒരു വീടിനകത്ത് അനധികൃതമായി പള്ളി പ്രവർത്തിക്കുന്നുവെന്നും പ്രേംചന്ദ് ജാതവ് വളരെ വർഷങ്ങൾക്ക് മുൻപ് മതപരിവർത്തനം നടത്തിയ ആളാണെന്നും പരാതിയിൽ ആരോപണമുണ്ട്.
അതേസമയം ഞായറാഴ്ചകളിൽ ഇവിടെ ഈ വീട്ടിൽ പ്രാർത്ഥനകൾ നടക്കാറുണ്ടെന്നും ആരെയും നിർബന്ധിച്ച് മതപരിവർത്തനം നടത്തിയിട്ടില്ലെന്നുമാണ് പ്രേംചന്ദിൻ്റെ അയൽവാസിയായ ആനന്ദ് പറഞ്ഞതായി ദി ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. പരാതിയിൽ പള്ളിയെന്ന് ആരോപിച്ച് വീട് തകർക്കപ്പെട്ട നിലയിലാണെന്നും റിപ്പോർട്ട് പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam