ചെറുകിട സമ്പാദ്യ പദ്ധതികളിലെ നോമിനി, ഫീസടയ്ക്കാതെ വിവരങ്ങൾ പുതുക്കാമോ?

Published : Jun 16, 2025, 06:51 PM ISTUpdated : Jun 16, 2025, 07:02 PM IST
nominee bank rules

Synopsis

അക്കൗണ്ടുകളില്‍ നോമിനികളുടെ വിശദാംശങ്ങള്‍ ചേര്‍ക്കുന്നതിനോ അപ്ഡേറ്റ് ചെയ്യുന്നതിനോ ഇനി ഫീസ് നൽകേണ്ടതില്ല

ബ്ലിക് പ്രൊവിഡന്‍റ് ഫണ്ട് (പിപിഎഫ്), സീനിയര്‍ സിറ്റിസണ്‍സ് സേവിംഗ്സ് സ്കീം (എസ്സിഎസ്എസ്), നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ് (എന്‍എസ്സി) തുടങ്ങിയ അക്കൗണ്ടുകളില്‍ നോമിനികളുടെ വിശദാംശങ്ങള്‍ ചേര്‍ക്കുന്നതിനോ അപ്ഡേറ്റ് ചെയ്യുന്നതിനോ ഇനി ഫീസ് നൽകേണ്ടതില്ല. അക്കൗണ്ട് ഉടമകള്‍ക്ക് ഫീസടയ്ക്കാതെ വിവരങ്ങൾ പുതുക്കാൻ കഴിയും. നേരത്തെ പബ്ലിക് പ്രൊവിഡന്‍റ് ഫണ്ട് (പിപിഎഫ്), സീനിയര്‍ സിറ്റിസണ്‍സ് സേവിംഗ്സ് സ്കീം (എസ്സിഎസ്എസ്), നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ് (എന്‍എസ്സി) തുടങ്ങിയ അക്കൗണ്ടുകളിലെ നോമിനികളുടെ വിശദാംശങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുന്നതിന് ധനകാര്യ സ്ഥാപനങ്ങള്‍ 50 രൂപ ഫീസ് ഈടാക്കിയിരുന്നു.

പബ്ലിക് പ്രൊവിഡന്‍റ് ഫണ്ടില്‍ ഒന്നിലധികം നാമനിര്‍ദ്ദേശ സൗകര്യങ്ങള്‍ ലഭ്യമാണോ?

പബ്ലിക് പ്രൊവിഡന്‍റ് ഫണ്ടില്‍് ഒന്നോ അതിലധികമോ വ്യക്തികളെ നോമിനിയായി നാമനിര്‍ദ്ദേശം ചെയ്യാന്‍ കഴിയും, എന്നാല്‍ നാല് വ്യക്തികളില്‍ കൂടരുത്. മരണപ്പെട്ട അക്കൗണ്ട് ഉടമയുടെ അക്കൗണ്ടിലെ ബാലന്‍സ് നോമിനിക്ക്/നിയമപരമായ അവകാശിക്ക് നല്‍കുന്ന മാസത്തിന് മുമ്പുള്ള മാസാവസാനം വരെ പലിശ ലഭിക്കും

ഒരു ബാങ്കില്‍ ആരാണ് നോമിനി?

അക്കൗണ്ട് ഉടമയുടെ മരണം പോലുള്ള ദൗര്‍ഭാഗ്യകരമായ സാഹചര്യത്തില്‍ നിക്ഷേപിച്ച ഫണ്ടുകള്‍ സ്വീകരിക്കുന്നതിന് അക്കൗണ്ട് ഉടമ തിരഞ്ഞെടുക്കുന്ന ഒരാളാണ് നോമിനി. ഒരു നോമിനിയുടെ പേര് മുന്‍കൂട്ടി നല്‍കാം. ഈ വ്യക്തിക്കായിരിക്കും തുക കൈമാറുക

നോമിനിയുടെ അവകാശങ്ങള്‍ എന്തൊക്കെ?

ഏതെങ്കിലും ബാങ്ക് അക്കൗണ്ടിലോ എഫ്ഡിയിലോ നോമിനിയാക്കപ്പെടുന്ന വ്യക്തിയാണ് അക്കൗണ്ട് ഉടമയുടെ മരണശേഷം ആ അക്കൗണ്ടില്‍ നിക്ഷേപിക്കുന്ന തുകയുടെ നിയമപരമായ അവകാശി. അക്കൗണ്ടില്‍ നിക്ഷേപിക്കുന്ന ഫണ്ടുകള്‍ നോമിനിക്ക് എളുപ്പത്തില്‍ കൈമാറാന്‍ കഴിയും. നോമിനി കുടുംബത്തിലെ അംഗമായിരിക്കണമെന്നില്ല; കുടുംബാംഗങ്ങള്‍ക്ക് പുറമേ, നോമിനിയായി സുഹൃത്തോ മറ്റേതെങ്കിലും ബന്ധുവോ ആകാം.

PREV
Read more Articles on
click me!

Recommended Stories

രാജ്യത്തെ ഞെട്ടിച്ച് നിതിൻ ഗഡ്കരി പാർലമെന്റിനെ അറിയിച്ച കണക്ക്, പ്രതിദിനം ഏകദേശം 485 പേർ! 2024ൽ റോഡപകട മരണം 1.77 ലക്ഷം
സുപ്രധാന തീരുമാനവുമായി ഇന്ത്യൻ റെയിൽവേ; വയോധികർക്കും മുതിർന്ന സ്ത്രീകൾക്കും ലോവർ ബർത്ത്, ബുക്കിങ് ഓപ്ഷൻ നൽകിയില്ലെങ്കിലും മുൻഗണന