
ദില്ലി: ജമ്മു കശ്മീരിലെ രജൌരിയിൽ നൌഷര സെക്ടറിലെ നിയന്ത്രണരേഖയ്ക്ക് സമീപമുണ്ടായ കുഴിബോംബ് സ്ഫോടനത്തിൽ രണ്ട് സൈനികർക്ക് വീരമൃത്യു. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. അതിര്‍ത്തിയില്‍ പരിശോധന നടത്തുന്നതിനിടെയാണ് കുഴിബോംബ് പൊട്ടിത്തെറിച്ചതെന്നാണ് വിവരം. പെട്രോളിങ്ങിനിറങ്ങിയ സംഘമാണ് അപകടത്തിൽപ്പെട്ടത്.പരിക്കേറ്റ സൈനികരെ ആശുപത്രിയിലേക്ക് മാറ്റി.
ബാരാമുള്ളയില്‍ ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചു
അതിർത്തിയിൽ ഭീകരാക്രമണങ്ങളുടേയും ഇതര സംസ്ഥാന തൊഴിലാളികളുടെ നേർക്കുള്ള ആക്രമണങ്ങളുടേയും പശ്ചാത്തലത്തിൽ സുരക്ഷയും പരിശോധനയും കർശനമാക്കിയിരിക്കുകയാണ്. കരസേന മേധാവി എം എം നരവരെയും കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷായും കഴിഞ്ഞ ദിവസങ്ങളിൽ ജമ്മു കശ്മീരിൽ സന്ദർശനം നടത്തിയിരുന്നു.
'സംസാരിക്കാനുള്ളത് കശ്‍മീര്‍ ജനതയോട് മാത്രം'; പാകിസ്ഥാനുമായി ഒരു ചര്‍ച്ചയ്ക്കുമില്ലെന്ന് അമിത് ഷാ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam