ജമ്മു കശ്മീരിൽ ലഷ്കറെ ത്വയിബ ഭീകരവാദികൾ പിടിയിൽ; ഒരാൾ ബിജെപി ഐടി സെൽ ചുമതലക്കാരനെന്ന് റിപ്പോർട്ട്

Published : Jul 04, 2022, 12:29 AM ISTUpdated : Jul 04, 2022, 12:41 AM IST
ജമ്മു കശ്മീരിൽ ലഷ്കറെ ത്വയിബ ഭീകരവാദികൾ പിടിയിൽ; ഒരാൾ ബിജെപി ഐടി സെൽ ചുമതലക്കാരനെന്ന് റിപ്പോർട്ട്

Synopsis

ലഷ്കറെ തൊയ്ബ ഭീകരനായ താലിബ് ഹുസൈന്‍ ഷാ ബിജെപി  ഐടി സെല്ലിന്‍റെ ചുമലക്കാരനായിരുന്നുവെന്നും റിപ്പോർട്ടുകളിൽ പറ‌യുന്നു. ജമ്മു ന്യൂനപക്ഷ മോർച്ചയുടെ ചുമതലയില്‍ മെയ് ഒമ്പതിനാണ് താലിബ് ഹുസൈനെ ബിജെപി നിയമിച്ചത്. 

ദില്ലി: ജമ്മുകശ്മിരീല്‍ പിടിയിലായ രണ്ട് ലഷ്കറെ ത്വയ്ബ ഭീകരില്‍ ഒരാള്‍ക്ക് ബിജെപി ബന്ധമെന്ന് റിപ്പോർട്ട്. ന്യൂനപക്ഷ മോർച്ചയുടെ ഐടി സെൽ മുൻ മേധാവിയാണ് പിടിയിലായ താലിബ് ഹുസൈൻ ഷാ എന്നാണ് വിവധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഞായറാഴ്ച രാവിലെയാണ് താലിബിനെയും കൂട്ടാളി ഫൈസൽ അഹമ്മ​ദ് ദാർ എന്നിവരെ നാട്ടുകാർ ജമ്മുവിലെ റിയാസിയിൽനിന്നു പിടികൂടി പൊലീസിനെ ഏൽപ്പിച്ചത്. ലഷ്കറെ തൊയ്ബ ഭീകരനായ താലിബ് ഹുസൈന്‍ ഷാ ബിജെപി  ഐടി സെല്ലിന്‍റെ ചുമലക്കാരനായിരുന്നുവെന്നും റിപ്പോർട്ടുകളിൽ പറ‌യുന്നു.  ജമ്മു ന്യൂനപക്ഷ മോർച്ചയുടെ ചുമതലയില്‍ മെയ് ഒമ്പതിനാണ് താലിബ് ഹുസൈനെ ബിജെപി നിയമിച്ചത്. 

ഭീകരരില്‍ നിന്ന് എകെ 47 തോക്കുകളും പിസ്റ്റളും ഗ്രനേഡുകളും കണ്ടെത്തി. ഭീകരരെ പിടികൂടിയതിന് ജമ്മുകശ്മീരിലെ ടുക്സാനിലുള്ള ഗ്രാമീണര്‍ക്ക് പൊലീസ് 2 ലക്ഷം രൂപ പാരിതോഷികം ലെഫറ്റനന്‍റ് ഗവർണർ പ്രഖ്യാപിച്ചു. 

 

 

രജൗരി സ്വദേശിയാണ് താലിബ് ഹുസൈൻ ഷാ. താലിബിന്റെ നിയമനം അറിയിച്ചുകൊണ്ടുള്ള ജമ്മു കശ്മീർ ന്യൂനപക്ഷ മോർച്ചയുടെ വാർത്താകുറിപ്പ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ബിജെപിയുടെ മുതിർന്ന നേതാക്കൾക്കൊപ്പമുള്ള താലിബിന്റെ ചിത്രങ്ങളും പുറത്തുവന്നു. അതേസമയം, ഓണ്‍ലൈന്‍ മെമ്പര്‍ഷിപ്പിന്‍റെ അപകാത കാരണമാണ് ഭീകരവാദികളടക്കം പാര്‍ട്ടിയില്‍ കടന്നുകയറാൻ കാരണമെന്ന് ബിജെപി പ്രതികരിച്ചു. ഓൺലൈൻ സംവിധാനം വഴി അംഗത്വം എടുക്കുന്നവരുടെ പശ്ചാത്തലം അറിയാൻ സാധിക്കുന്നില്ലെന്ന് ബിജെപി വക്താവ് ആർ എസ് പഥാനിയ പറഞ്ഞു. ബിജെപിയിൽ കടന്നുകയറി പാർട്ടിക്കകത്തെ വിവരങ്ങൾ ചോർത്തുന്ന രീതിയാണിത്. ഉയർന്ന പാർട്ടിയിലെ ഉന്നത നേതാക്കളെ വധിക്കാനും ഇത്തരക്കാർ ഗൂഢാലോചന നടത്തിയെന്നും പൊലീസ് പദ്ധതി തകർക്കുകയായിരുന്നുവെന്നും അദ്ദേഹം അവകാശപ്പെ‌ട്ടു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തമിഴ്‌നാട് രാഷ്ട്രീയം കലങ്ങിമറിയുന്നു, വിജയ് ഒറ്റപ്പെടുന്നു; ഡിഎംകെ പാളയത്തിലേക്ക് ചുവടുമാറ്റി എഐഎഡിഎംകെ എംഎൽഎ; ദിനകരൻ എൻഡിഎയിൽ
സനാതന ധർമ്മത്തെക്കുറിച്ചുള്ള പരാമർശങ്ങൾ: ഉദയനിധി സ്റ്റാലിന്‍റേത് വിദ്വേഷ പ്രസംഗം ആണെന്ന് മദ്രാസ് ഹൈക്കോടതി